(സ്ത്രീ) പൈമ്പാലൊഴുകും ചോലതന്നില്‍ തുള്ളും മീനായി മാറുവേന്‍
പനിമലര്‍ പൊയ്ക നീരില്‍ പൊങ്ങി നീന്തി നിന്നെ എന്‍ കടക്കണ്ണു ചിമ്മി കാണുവേന്‍
(പു) പുന്നാരച്ചുണ്ടാല് മീനു കൊത്തും വര്‍ണ്ണക്കിളിയായി മാറുവേന്‍
കളകളം ആര്‍ന്നു പായും നീരില്‍ നിന്നെ തേടുവേന്‍ ഞാന്‍ നിന്നോടു വാനില്‍ പായുവേ
(സ്ത്രീ) പാഞ്ഞിടും കിളി നീ ചെന്നു പറ്റും മുമ്പു വാനില്‍
ചുണയെഴും പരുന്തായി മാറി എതിര്ത്തേന് നിന്നെ ചുറ്റുവേന്
(പു) ഓ.. പരുന്തിനെ കണ്ടേന് കുരുവി പതുങ്ങി ഓടി പോകവേ
തരം പാര്‍ത്ത് വേദനാ ഈ വില്ലില്‍ അമ്പു ചേര്ക്കുവേന്
(സ്ത്രീ) ഓ.. പാഞ്ഞിടും കിളി നീ ചെന്നു പറ്റും മുമ്പു വാനില്‍
ചുണയെഴും പരുന്തായി മാറി എതിര്ത്തേന് നിന്നെ ചുറ്റുവേന്
(പു) ഓ.. പരുന്തിനെ കണ്ടേന് കുരുവി പതുങ്ങി ഓടി പോകവേ
തരം പാര്‍ത്ത് വേദനാ ഈ വില്ലില്‍ അമ്പു ചേര്ക്കുവേന്
(സ്ത്രീ) വേടനും മാനുമായി (പു) ഇമ്പമായി കൂടിടാം (2)
(ഡു) അരുവിയും ആറുമായി അല്ലും പകലും ചേര്‍ന്നിടാം
പൈമ്പാലൊഴുകും ചോലയോരം മാവിലൂഞ്ഞാല്‍ പൊങ്ങവേ
പറന്നുടന്‍ നീല വിണ്ണില്‍ മാരിവില്ലായ് മാറിടാം
ഒന്നു ചേര്‍ന്നുയര്‍ന്നു വാണിടാം
(പു) വാനലില് പൊങ്ങി ഒരു വാനമ്പാടി പാടവേ
വാനരന് പോലും കണ്ടു വടിവില്‍ താളം കൊട്ടവേ
(സ്ത്രീ) ഓ.. വേടന്റെ കൈകള്‍ ഇതാ വില്ലും മുഴുകി വീഴവേ
വിണ്ണിലെ കലരും മേഘം കണ്ണില്‍ അമ്പ് തീണ്ടവേ
(പു) ഓ.. വാനലില് പൊങ്ങി ഒരു വാനമ്പാടി പാടവേ
വാനരന് പോലും കണ്ടു വടിവില്‍ താളം കൊട്ടവേ
(സ്ത്രീ) ഓ.. വേടന്റെ കൈകള്‍ ഇതാ വില്ലും മുഴുകി വീഴവേ
വിണ്ണിലെ കലരും മേഘം കണ്ണില്‍ അമ്പ് തീണ്ടവേ
(പു) മല്ലിയും മുല്ലയും (സ്ത്രീ) തിങ്ങിടും കൂട്ടില്‍ (2)
(ഡു) അല്ലിയോടാമ്പലായി അല്ലും പകലും ആടിടാം
പൈമ്പാലൊഴുകും ചോലയോരം മാവിലൂഞ്ഞാല്‍ പൊങ്ങവേ
പറന്നുടന്‍ നീല വിണ്ണില്‍ മാരിവില്ലായ് മാറിടാം
ഒന്നു ചേര്‍ന്നുയര്‍ന്നു വാണിടാം