ജീംബോഹോ ജീംബക ജിംബോ ജിംബോഹോ (2)
തെയ്യാരേ തെയ്യാരേ തെയ്യാ താമരപ്പൂംകണ്ണാളേ
ആരാരും ആശിച്ചീടും അഴകു പൂത്ത പെണ്ണാളേ
ഓ....
(ജീംബോഹോ )
ഗുമുഗുമുക്കും ഹാ
ഗുമുഗുമുക്കും മട്ടല്ലോ കുട്ടിക്കാള വന്നല്ലോ
കൊച്ചു പെണ്ണില്‍ ആശ വെച്ചു് കൊമ്പും കുത്തി പോയല്ലോ
തെയ്യാരേ തെയ്യാരേ തെയ്യാ താമരപ്പൂംകണ്ണാളേ
ആരാരും ആശിച്ചീടും അഴകു പൂത്ത പെണ്ണാളേ
ഗുമുഗുമുക്കും മട്ടല്ലോ കുട്ടിക്കാള വന്നല്ലോ
കൊച്ചു പെണ്ണില്‍ ആശ വെച്ചു് കൊമ്പും കുത്തി പോയല്ലോ
ജിമിക്കി ജിമ്മി ജിമ്മാലു് നമുക്കു് പോന്ന പെണ്ണാള്
കണ്ണാലേ ആശ പാടി നില്‍പ്പാണു്
(ജിമിക്കി ജിമ്മി)
കണ്ണെറിയണു് കൊഞ്ചനം കൊയ്യണു് കറങ്ങി നില്‍ക്കണു് വവ്വാലു്
കട്ടിച്ചക്കരമട്ടൊരു പെണ്‍കുട്ടി വന്നു പിന്നാലേ
ഗുമുഗുമുക്കും മട്ടല്ലോ കുട്ടിക്കാള വന്നല്ലോ
കൊച്ചു പെണ്ണില്‍ ആശ വെച്ചു് കൊമ്പും കുത്തി പോയല്ലോ
കാട്ടുകിളിമാമ്പഴത്തില് കണ്ണു പായുന്നേ
പാട്ടു പാടി വണ്ടു വന്നു പൂങ്കില് ഇരുന്നേ
ഇതു കൂട്ടു ചിലര്‍ കനിഞ്ഞു വെക്കണ കണ്ടാലേ
ആട്ടവും പാട്ടും എന്തൊരു ചേലാണോ
മീശപ്പുലിക്കു ആശ മയക്കി മിനുമിനുക്കണ കണ്ണാലേ
കൊച്ചു പെണ്ണില്‍ ആശ വെച്ചു് കൊമ്പും കുത്തി പോയല്ലോ
തെയ്യാരേ തെയ്യാരേ തെയ്യാ താമരപ്പൂംകണ്ണാളേ
ആരാരും ആശിച്ചീടും അഴകു പൂത്ത പെണ്ണാളേ
(തെയ്യാരേ )
ബലെ (6) ബലേ...
ഉം...
മാട്ടുവണ്ടി കെട്ടിയൊരാള്‍ കാട്ടു വഴി വന്നു പെട്ടാല്‍
കെട്ടി വെച്ചു ഞങ്ങള്‍
ഓ...
കെട്ടി വെച്ചു ഞങ്ങള്‍ പണം കൊള്ളയിടുന്നേ
മാട്ടുവണ്ടി കെട്ടിയൊരാള്‍ കാട്ടു വഴി വന്നു പെട്ടാല്‍
കെട്ടി വെച്ചു ഞങ്ങള്‍ പണം കൊള്ളയിടുമേ
ഉം...
പട്ടമരം പോലെ വെറും പാവമൊരാള് വന്നുവെങ്കില്‍
കൊട്ടിയമ്മിരട്ടിയെ
ഓ...
കൊട്ടിയമ്മിരട്ടിയെ വിരട്ടീടുമപ്പോള്
പട്ടമരം പോലെ വെറും പാവമൊരാള് വന്നുവെങ്കില്‍
കൊട്ടിയമ്മിരട്ടിയെ വിരട്ടീടുമപ്പോള്
ഇക്കൂട്ടത്തിലിന്നൊരു കൂരയില്ല
ബലെ (6) ബലേ
ഇക്കൂട്ടത്തിലിന്നൊരു കൂരയില്ല
ഇക്കാട്ടില്‍ മെയ്യെല്ലാരും കൂടിയിണങ്ങി വാഴുകയായി
മാട്ടുവണ്ടി കെട്ടിയൊരാള്‍ കാട്ടു വഴി വന്നു പെട്ടാല്‍
കെട്ടി വെച്ചു ഞങ്ങള്‍ പണം കൊള്ളയിടുമേ
ഉം...
പാമ്പിനു വൈരി ഗരുഢനെടാ
ഇന്നാ പഹയനു ഞാനൊരു മുരടനെടാ
പാമ്പിനു വൈരി ഗരുഢനെടാ
തെയ്യാരേ തെയ്യാരേ തെയ്യാ തെയ്യാരെ തെയ്യാ (2)
കാട്ടിനു് ഞങ്ങള്‍ ജയറാണി
പറയിനു് ഞങ്ങടെ വഹാറാണി
വാട്ടമില്ലാത്തൊരു പൂമേനി
ആട്ടം കാണാന്‍ വരുമോ നീ
(കാട്ടിനു് )
തെയ്യാരേ തെയ്യാരേ തെയ്യാ തെയ്യാരെ തെയ്യാ (2)
കാട്ടിനു് ഞങ്ങള്‍ ജയരാജാ
കള്ളത്തലത്തിനും മുഴുരാജാ
ആട്ടവും പാട്ടുമായി ഞങ്ങളേ
അടക്കീടും നിങ്ങള്‍ വനരോജാ
(കാട്ടിനു് )
തെയ്യാരേ തെയ്യാരേ തെയ്യാ തെയ്യാരെ തെയ്യാ (6)