ഓഹോഹോ... ലലലലാ...
കാനനമേ കണ്ണിനാനന്ദമേ (2)
ഇതില്‍ കലര്‍ന്നിടും ജീവനെല്ലാമേ
ഉലാത്തിടും തെന്നലു പോലെ
വിലാസമായ് വാഴുക നാം
കാനനമേ കണ്ണിനാനന്ദമേ
അവരവര്ക്കുടയോരടവിയിലെന്നും
അവസരമെന്നേ തൊഴുമെന്നോ
മനസുതരെല്ലാം സമസുഖമാര്ന്നു
മനവും മിഴിയും കനിവാര്‍ന്നു
വിലാസമായ് വാഴുക നാം
അ... ഉം... ലാ...
കരുത്തോടിക്കാടാളും അധികാരിണി
ഞാനീ ഗജരാജന്‍ തുണയാര്ന്ന വനമോഹിനി
കുയിലൊത്തു പാടും ഉയിര്ത്തോഴി ഞാന്‍
വമ്പേറും എന്പോലെ പെണ്കോടിയാരു താന്‍
കാനനമേ കണ്ണിനാനന്ദമേ
പരല്മീനായ് കുളിര്‍നീരില്‍ വിളയാടും ഞാന്‍
മരം പരിചോടു തരുന്നോരു ഫലമുണ്ണും ഞാന്‍
മനമെങ്ങും ഓടിക്കളിയാടും ഞാന്‍
മലയടിയില്‍ പുലിഗുഹയില് ദിനമുറങ്ങീടുമേന്
(കാനനമേ)
അ... ഉം... ലാ...