മാനവന് മണ്ണില്‍ പിറന്നപ്പോഴേ
മോഹവും മനസ്സില്‍ ഉദിച്ചിവിടെ
കാണേണ്ടതൊന്നുമേ കാണാതിവിടെ
ദേവന്റെ വാര്‍ത്തകള്‍ മറന്നതിനാലേ
ഭൂമിയില്‍ നീയോ അലയും അപരാധി
മാനവന് മണ്ണില്‍ പിറന്നപ്പോഴേ
കാര്‍ കൊണ്ട മാനം കാറ്റിനാല്‍ തെളിയും
പാപത്തിന് മനസ്സോ ശോകത്തില്‍ ഇരുളും
(കാര്‍ കൊണ്ട മാനം)
ഒരു കുടം പാലില്‍ വിഷത്തുള്ളി വീണാല്‍ (2)
പാലിന്റെ വെണ്മയില് പരിശുദ്ധിയുണ്ടോ
മാനവന് മണ്ണില്‍ പിറന്നപ്പോഴേ
നിന്നുടെ ചെയ്തികള്‍ നോക്കി നയിച്ചീടാന്‍
ദൈവമിരിപ്പൂ എന്നും ഊഴിയില്‍ ദീപവുമായ്
(നിന്നുടെ ചെയ്തികള്‍)
സത്യത്തിന് പാതയില്‍ ആ...
സത്യത്തിന് പാതയില്‍ നീ ചരിച്ചാലേ
നന്മകള് പൂക്കുന്ന പൂവാടി കാണും
മാനവന് മണ്ണില്‍ പിറന്നപ്പോഴേ
മോഹവും മനസ്സില്‍ ഉദിച്ചിവിടെ