സ്നേഹമിതല്ലോ ഭൂവിലീശന്‍
സത്യമിവിടെ പൊന്നൊളീ
നന്മവിളയും ഉള്ളിലെന്നും
തമ്പുരാന്റെ തിരുവിളി
സ്നേഹഗീതം പാടി നമ്മള്
മണ്ണില്‍ സ്വര്‍ഗ്ഗം തീര്‍ത്തിടേണം
വിങ്ങിടും ഈ ആശയാലെ കാവ്യങ്ങള്‍ തീര്‍ത്തിടും
വിണ്ണിലെ വര്‍ണ്ണങ്ങളാലെ ജീവനില്‍ നിറമേകിടും
ഭൂമിയുള്ളൊരു കാലമോളം പാഴ്ശ്രുതി നാം മീട്ടിടും
അക്കരപ്പച്ചകള്‍ മിഥ്യയാണെന്നും
ഇക്കരെയുള്ളത് സത്യമാണെന്നും
കരുണയില്ലാ മാനസങ്ങള്‍ പൂക്കളില്ലാ കാടുകള്‍
സ്വാര്ഥമാകും ചിന്തയാലേ കൂരിരുള്‍ തിറയാടിടും
പൊന്നുഷസ്സേ നീ ചിരിക്കൂ പാഴ്ക്കിനാക്കള്‍ മാറ്റിടു
നേരിന് പാതയില്‍ നീ നയിച്ചീടൂ
വിജ്ഞാനദീപ്തിയില് അജ്ഞതമാറ്റു
ആപത്താല് നീ പങ്കിലമായി വിധിയെപ്പഴിക്കാതെ
സ്നേഹത്തിന് തിരുദീപം ഇവിടെ ഊതിയണക്കാതെ
കാലത്തിന്നുരുള് ചക്രത്തില്‍ ആ ഭാഗ്യം തിരിയുന്നു
സത്യത്തിന് തിരുപാതയിലെന്നും കൊടികള്‍ പാറുന്നു
ആ......സത്യമോതിടൂ .... ഒന്നു ചേര്‍ന്നിടൂ...