Title (Indic)തേനും വയമ്പും WorkThenum Vayambum Year1981 LanguageMalayalam Credits Role Artist Music Raveendran Performer KJ Yesudas Writer Bichu Thirumala LyricsMalayalamതേനും വയമ്പും നാവിൽ തൂവും വാനമ്പാടി രാഗം ശ്രീരാഗം പാടൂ നീ വീണ്ടും വീണ്ടും വീണ്ടും വീണ്ടും (തേനും) മാനത്തെ ശിങ്കാരത്തോപ്പിൽ ഒരു ഞാലിപ്പൂവൻ പഴത്തോട്ടം (മാനത്തെ) കാലത്തും വൈകിട്ടും പൂമ്പാളത്തേനുണ്ണാൻ ആ വാഴത്തോട്ടത്തിൽ നീയും പോരുന്നോ (തേനും) നീലക്കൊടുവേലി പൂത്തു - ദൂരെ നീലഗിരിക്കുന്നിൻ മേലേ മഞ്ഞിൻ പൂവേലിക്കൽ കൂടി കൊച്ചു വണ്ണാത്തിപ്പുള്ളുകൾ പാടി താളം പിടിക്കുന്ന വാലാട്ടിപ്പക്ഷിക്കു താലി കെട്ടിന്നല്ലേ നീയും കൂടുന്നോ (തേനും) Englishtenuṁ vayambuṁ nāvil tūvuṁ vānambāḍi rāgaṁ śrīrāgaṁ pāḍū nī vīṇḍuṁ vīṇḍuṁ vīṇḍuṁ vīṇḍuṁ (tenuṁ) mānattĕ śiṅgārattoppil ŏru ñālippūvan paḻattoṭṭaṁ (mānattĕ) kālattuṁ vaigiṭṭuṁ pūmbāḽattenuṇṇān ā vāḻattoṭṭattil nīyuṁ porunno (tenuṁ) nīlakkŏḍuveli pūttu - dūrĕ nīlagirikkunnin mele maññin pūvelikkal kūḍi kŏccu vaṇṇāttippuḽḽugaḽ pāḍi tāḽaṁ piḍikkunna vālāṭṭippakṣikku tāli kĕṭṭinnalle nīyuṁ kūḍunno (tenuṁ)