തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി (2)
രാഗം ശ്രീരാഗം പാടൂ നീ
വീണ്ടും വീണ്ടും വീണ്ടും വീണ്ടും (തേനും..)
മാനത്തെ ശിങ്കാരത്തോപ്പില്‍
ഒരു ഞാലിപ്പൂവന് പഴത്തോട്ടം (മാനത്തെ..)
കാലത്തും വൈകീട്ടും പൂമ്പാളത്തേനുണ്ണാന്‍
ആ വാഴത്തോട്ടത്തില്‍ നീയും പോരുന്നോ? (തേനും..)
നീലക്കൊടുവേലി പൂത്തൂ
ദൂരെ നീലഗിരിക്കുന്നിന് മേലേ
മഞ്ഞിന് പൂവേലിക്കല്‍ കൂടി
കൊച്ചു വണ്ണാത്തി പുള്ളുകള്‍ പാടി
താളം പിടിക്കുന്ന വാലാട്ടിപ്പക്ഷിക്കു
താലികെട്ടിന്നല്ലെ നീയും കൂടുന്നോ ? (തേനും..)
തേനും ആഹാഹഹാ..ഉം..ഉം..ആഹാഹാ..