Title (Indic)യരുശലേമിന് നാഥാ WorkSthanarthy Saramma Year1966 LanguageMalayalam Credits Role Artist Music LPR Varma Performer P Leela Writer Vayalar Ramavarma LyricsMalayalamയരുശലേമിന് നാഥാ യേശുനാഥാ അവിടുന്നെന്നെ പരീക്ഷണങ്ങളില്‍ അകപ്പെടുത്തരുതേ (യരുശലേമിന്) മനസ്സിനുള്ളില്‍ ഉരുകിത്തെളിയും മെഴുകുതിരികളുമായ് ഇരുളിലലഞ്ഞു നടക്കുന്നു ഞാന്‍ കുരിശിന് വഴി തേടി (യരുശലേമിന്) വെളിച്ചമുണരും വീഥിയിലൂടേ നയിയ്ക്കുകില്ലേ നാഥാ സത്യത്തിന്റെ പതാകയുയര്‍ത്താന്‍ ശക്തി തരില്ലേ നാഥാ (യരുശലേമിന്) മൂകവേദന വാരിച്ചൂടിയ മുള്ക്കിരീടവുമായ് മുട്ടിവിളിച്ചാല്‍ തുറക്കുകയില്ലേ മുത്തണിയരമന വാതില്‍ ? (യരുശലേമിന്) Englishyaruśalemin nāthā yeśunāthā aviḍunnĕnnĕ parīkṣaṇaṅṅaḽil agappĕḍuttarude (yaruśalemin) manassinuḽḽil urugittĕḽiyuṁ mĕḻugudirigaḽumāy iruḽilalaññu naḍakkunnu ñān kuriśin vaḻi teḍi (yaruśalemin) vĕḽiccamuṇaruṁ vīthiyilūḍe nayiykkugille nāthā satyattinṟĕ padāgayuyarttān śakti tarille nāthā (yaruśalemin) mūgavedana vāriccūḍiya muḽkkirīḍavumāy muṭṭiviḽiccāl tuṟakkugayille muttaṇiyaramana vādil ? (yaruśalemin)