Title (Indic)പാല് നിനവിലും WorkKakkakum Poochakkum Kalyanam Year1995 LanguageMalayalam Credits Role Artist Music Raveendran Performer Biju Narayanan Writer Kaithapram LyricsMalayalamപാല് നിനവിലും പാല് നിഴലിലും പരമാനന്ദത്തിൻ ലോകം കണ്ടു ഞാൻ എനിക്കുറങ്ങാനണിഞ്ഞൊരുങ്ങി കുടന്ന മണ്ണ് (പാൽ നിനവിലും..) വിരി വിരിക്കുന്നു കാരമുള്ളിന്റെ മുൾമുനയിൽ കല്ലരിച്ചോറിന്നില നിരത്തുന്നു കോമരപ്പരിഷകൾ എങ്കിലുമെന്നുള്ളം പാടിയുറക്കാനായ് പാടുപെടുന്നതെന്തേ അമ്മക്കുരുവീ (പാൽ നിനവിലും..) ഇരുളൊതുക്കുന്ന ദുർമുഖങ്ങൾക്ക് മറവു തേടുന്നു ഞാൻ പുലരിയേന്തുന്ന കൈവിളക്കിനു തിരി തെറുക്കുന്നു ഞാൻ കാതരമെൻ ജന്മം കൈവെടിയാനെന്നും ഉള്ളിലെ മോഹങ്ങൾ ചിറകണിയുന്നു (പാൽ നിനവിലും..) Englishpāl ninaviluṁ pāl niḻaliluṁ paramānandattin logaṁ kaṇḍu ñān ĕnikkuṟaṅṅānaṇiññŏruṅṅi kuḍanna maṇṇ (pāl ninaviluṁ..) viri virikkunnu kāramuḽḽinṟĕ muḽmunayil kallariccoṟinnila nirattunnu komarappariṣagaḽ ĕṅgilumĕnnuḽḽaṁ pāḍiyuṟakkānāy pāḍubĕḍunnadĕnde ammakkuruvī (pāl ninaviluṁ..) iruḽŏdukkunna durmukhaṅṅaḽkk maṟavu teḍunnu ñān pulariyendunna kaiviḽakkinu tiri tĕṟukkunnu ñān kādaramĕn janmaṁ kaivĕḍiyānĕnnuṁ uḽḽilĕ mohaṅṅaḽ siṟagaṇiyunnu (pāl ninaviluṁ..)