Title (Indic)എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ WorkNaseema Year1983 LanguageMalayalam Credits Role Artist Music Johnson Performer S Janaki Writer P Bhaskaran LyricsMalayalamഎന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ... എന്നാര്ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ... എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ സ്പന്ദനഗാനമൊന്നും കേട്ടില്ലല്ലോ... (എന്നിട്ടും...) അറിയാതെ അവിടുന്നെന്‍ അടുത്തുവന്നു... അറിയാതെ തന്നെയെന്നകത്തു വന്നു... ആ... ആ... ആ... (അറിയാതെ.. ) ജീവന്റെ ജീവനില്‍ സ്വപ്നങ്ങള്‍ വിരിച്ചിട്ട പൂവണിമഞ്ചത്തില്‍ ഭവാനിരുന്നു... (എന്നിട്ടും...) നിന് സ്വേദമകറ്റാനെന്‍ സുന്ദരസങ്കല്പം ചന്ദനവിശറി കൊണ്ടു വീശിയെന്നാലും (നിന് സ്വേദമകറ്റാനെന്‍.. ) വിധുരയാമെന്നുടെ നെടുവീര്പ്പിന് ചൂടിനാല്‍ ഞാനടിമുടി പൊള്ളുകയായിരുന്നു... (എന്നിട്ടും...) Englishĕnniṭṭuṁ nīyĕnnĕ aṟiññillallo... ĕnnārdra nayanaṅṅaḽ tuḍaccillallo... ĕnnātma vibañjigādandrigaḽ mīṭṭiya spandanagānamŏnnuṁ keṭṭillallo... (ĕnniṭṭuṁ...) aṟiyādĕ aviḍunnĕn aḍuttuvannu... aṟiyādĕ tannĕyĕnnagattu vannu... ā... ā... ā... (aṟiyādĕ.. ) jīvanṟĕ jīvanil svapnaṅṅaḽ viricciṭṭa pūvaṇimañjattil bhavānirunnu... (ĕnniṭṭuṁ...) nin svedamagaṭrānĕn sundarasaṅgalpaṁ sandanaviśaṟi kŏṇḍu vīśiyĕnnāluṁ (nin svedamagaṭrānĕn.. ) vidhurayāmĕnnuḍĕ nĕḍuvīrppin sūḍināl ñānaḍimuḍi pŏḽḽugayāyirunnu... (ĕnniṭṭuṁ...)