അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത്
കള്ളൻ മുറ്റത്ത്, പാടി ചെമ്പോത്ത്
അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത്
കള്ളൻ മുറ്റത്ത്, പാടി ചെമ്പോത്ത്
പാടത്തെ ചെമ്പോത്ത് പനംതത്തയോടൊത്തു
വിഷു പുലർകാലത്തു വീട്ടു വെളിയിൽ നിന്നു പാടി
വിത്തും കൈക്കോട്ടും, പാട്ടും കൈകൊട്ടും
പാരിൻ സന്തോഷം, പാടാം ചങ്ങാതി
പൂവായ പൂവെല്ലാം കണിക്കൊന്ന വാരിച്ചൂടി
മുത്തായ മുത്തെല്ലാം മുണ്ടോൻ പാടം വാരികെട്ടി
പൂവായ പൂവെല്ലാം കണിക്കൊന്ന വാരിച്ചൂടി
മുത്തായ മുത്തെല്ലാം മുണ്ടോൻ പാടം വാരികെട്ടി
വിത്തും കൈക്കോട്ടും, പാട്ടും കൈകൊട്ടും
പാരിൻ സന്തോഷം, പാടാം ചങ്ങാതി (അച്ഛൻ കൊമ്പത്ത്)
കാവിൽ ആറാട്ട്, കടവിൽ നീരാട്ട്
മേളം പഞ്ചാരി, താളം തരികിടതോം
കാവിൽ ആറാട്ട്, കടവിൽ നീരാട്ട്
മേളം പഞ്ചാരി, താളം തരികിടതോം
മൂവന്തി പെണ്ണിനു നക്ഷത്ര കൈനീട്ടം
രാവിന്റെ മുറ്റത്തു പൂത്തിരിമിന്നാട്ടം
വിത്തും കൈക്കോട്ടും, പാട്ടും കൈകൊട്ടും
പാരിൻ സന്തോഷം, പാടാം ചങ്ങാതി (അച്ഛൻ കൊമ്പത്ത്)