Title (Indic)വനരോദനം കേട്ടുവോ WorkErnakulam Junction Year1971 LanguageMalayalam Credits Role Artist Music MS Baburaj Performer S Janaki Writer P Bhaskaran LyricsMalayalamവനരോദനം കേട്ടുവോ കേട്ടുവോ വാടി വാടി വീഴുമീ വാസന്തിമലരിന്റെ വനരോദനം കേട്ടുവോ കേട്ടുവോ (വനരോദനം) മിന്നലിന്റെ പ്രഹരമേറ്റു നൃത്തമാടും വെണ്മുകിലിന് ബാഷ്പധാര കണ്ടുവോ കാറ്റിന്റെ കൈകള്‍ കാനനത്തില്‍ തള്ളിയിട്ട കാട്ടുപൂവിന് കണ്ണുനീരു കണ്ടുവോ കണ്ടുവോ (വനരോദനം) കശ്മലന്റെ കൈകളേറ്റു കവിളിലാകേ രക്തബിന്ദു വാര്‍ന്നു വാര്‍ന്നു വീണുപോയി യൌവ്വനത്തിന് ചോപ്പുമല്ല കുങ്കുമത്തിന് ചോപ്പുമല്ലാ യൌവ്വനത്തിന് ചോപ്പുമല്ല കുങ്കുമത്തിന് ചോപ്പുമല്ലാ എന്റെ ഹൃദയരക്തബിന്ദു കണ്ടുവോ - കണ്ടുവോ (വനരോദനം) Englishvanarodanaṁ keṭṭuvo keṭṭuvo vāḍi vāḍi vīḻumī vāsandimalarinṟĕ vanarodanaṁ keṭṭuvo keṭṭuvo (vanarodanaṁ) minnalinṟĕ praharameṭru nṛttamāḍuṁ vĕṇmugilin bāṣpadhāra kaṇḍuvo kāṭrinṟĕ kaigaḽ kānanattil taḽḽiyiṭṭa kāṭṭubūvin kaṇṇunīru kaṇḍuvo kaṇḍuvo (vanarodanaṁ) kaśmalanṟĕ kaigaḽeṭru kaviḽilāge raktabindu vārnnu vārnnu vīṇuboyi yaൌvvanattin soppumalla kuṅgumattin soppumallā yaൌvvanattin soppumalla kuṅgumattin soppumallā ĕnṟĕ hṛdayaraktabindu kaṇḍuvo - kaṇḍuvo (vanarodanaṁ)