Title (Indic)താളം നല്ല താളം WorkErnakulam Junction Year1971 LanguageMalayalam Credits Role Artist Music MS Baburaj Performer LR Eeswari Writer P Bhaskaran LyricsMalayalamതാളം നല്ല താളം മേളം നല്ല മേളം കണ്മണിയാളുടെ കാലില്‍ കെട്ടിയ കിങ്ങിണി കിലുങ്ങുമ്പോള് കണ്മുനയാലേ കാമന് തന്നുടെ കരിമ്പുവില്ലു കുലയ്ക്കുമ്പോള് (താളം ) മദകരയാമിനി വന്നൂ വാനില്‍ മദിരോത്സവമാടാന് പകരുക തോഴി തൂമധു ഞങ്ങടെ പാനപാത്രം നിറയട്ടെ (താളം ) ദാഹിക്കും കണ്ണുകളില്‍ മോഹത്തിന് മോഹിനിയാട്ടം പാട്ടിന്റെ തിരയടിയില്‍ ഊഞ്ഞാലാട്ടം കാണാത്ത കരളിനുള്ളില് കാമത്തിന് നീരോട്ടം പാളിപ്പാളിയങ്ങുമിങ്ങും കള്ളനോട്ടം ആഹാ കള്ളനോട്ടം ആഹാ കള്ളനോട്ടം (താളം ) Englishtāḽaṁ nalla tāḽaṁ meḽaṁ nalla meḽaṁ kaṇmaṇiyāḽuḍĕ kālil kĕṭṭiya kiṅṅiṇi kiluṅṅumboḽ kaṇmunayāle kāman dannuḍĕ karimbuvillu kulaykkumboḽ (tāḽaṁ ) madagarayāmini vannū vānil madirotsavamāḍān pagaruga toḻi tūmadhu ñaṅṅaḍĕ pānabātraṁ niṟayaṭṭĕ (tāḽaṁ ) dāhikkuṁ kaṇṇugaḽil mohattin mohiniyāṭṭaṁ pāṭṭinṟĕ tirayaḍiyil ūññālāṭṭaṁ kāṇātta karaḽinuḽḽil kāmattin nīroṭṭaṁ pāḽippāḽiyaṅṅumiṅṅuṁ kaḽḽanoṭṭaṁ āhā kaḽḽanoṭṭaṁ āhā kaḽḽanoṭṭaṁ (tāḽaṁ )