കിളികിളിപ്പരുന്തിന് കൃഷ്ണപ്പരുന്തിന്
കടലില്‍ നിന്നൊരു ചെപ്പുകിട്ടി
ചെപ്പും കൊണ്ട് കടല്ക്കരെ ചെന്നപ്പോള്‍
ചെപ്പിനകത്തൊരു പൊന്മുത്ത് പൊന്മുത്ത്
പാല്ക്കടല് പെണ്‍കൊടി പഞ്ചമിച്ചന്ദ്രനെ
പ്രേമിച്ചുനടന്നൊരു കാലം അവള്
കടിഞ്ഞൂല്‍ പ്രസവിച്ച് കണ്ണാടിച്ചെപ്പിലിട്ട്
കടലിലൊഴുക്കിയ പൊന്മുത്ത് പൊന്മുത്ത്
തത്തമ്മ മുത്തശ്ശി തൊട്ടിലുകെട്ടി
താലോലം കിളി താരാട്ടി
കാട്ടുകോഴികുളക്കോഴി കൊഞ്ചിച്ചു കുളിപ്പിച്ചു
മുത്തിനൊരോമനപ്പേരിട്ടൂ പേരിട്ടൂ
കരയിലിരുന്നു കളിക്കും നേരത്ത്
കടലമ്മ മുത്തിനെ കൊണ്ടുപോയി ഒരുനാള്‍
കടലമ്മ മുത്തിനെ കൊണ്ടുപോയി
ഇപ്പൊളും കൃഷ്ണപ്പരുന്തു പറക്കുന്നു
മുത്തും തേടി കടലിലെ മുത്തും തേടീ....