Title (Indic)ആകാശത്തിലെ WorkAgniputhri Year1967 LanguageMalayalam Credits Role Artist Music MS Baburaj Performer P Susheela Writer Vayalar Ramavarma LyricsMalayalamആകാശത്തിലെ നന്ദിനിപ്പശുവിനു അകിടുനിറയെ പാല് (2) കറന്നാലും തീരൂല്ല കുടിച്ചാലും തീരൂല്ല കന്നിനിലാപ്പാല് പച്ചക്കല്മല പവിഴക്കല്മല പിച്ചിപ്പൂമലയോരത്ത് പാല്ക്കുടവും കൊണ്ടോടി നടക്കും പൂത്തിരുവാതിരപ്പെണ്ണ് ഒരു പൂത്തിരുവാതിരപ്പെണ്ണ് പാവക്കുഞ്ഞിനു കൊടുക്കാനിത്തിരി പാല്തരുമോ പെണ്ണേ പാല്തരുമോ? പാവക്കുഞ്ഞിനു ചൂടാനൊരുപിടി പൂതരുമോ പെണ്ണ് പൂതരുമോ? Englishāgāśattilĕ nandinippaśuvinu agiḍuniṟayĕ pāl (2) kaṟannāluṁ tīrūlla kuḍiccāluṁ tīrūlla kanninilāppāl paccakkalmala paviḻakkalmala piccippūmalayoratt pālkkuḍavuṁ kŏṇḍoḍi naḍakkuṁ pūttiruvādirappĕṇṇ ŏru pūttiruvādirappĕṇṇ pāvakkuññinu kŏḍukkānittiri pāldarumo pĕṇṇe pāldarumo? pāvakkuññinu sūḍānŏrubiḍi pūdarumo pĕṇṇ pūdarumo?