Title (Indic)അഗ്നിനക്ഷത്രമേ WorkAgniputhri Year1967 LanguageMalayalam Credits Role Artist Music MS Baburaj Performer P Susheela Writer Vayalar Ramavarma LyricsMalayalamഅഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ ആശ്രമവാതിലിൽ വന്നു? പോയ കാലത്തിൻ ഹോമകുണ്ഠങ്ങളിൽ നീയെന്തിനെന്നെ എറിഞ്ഞു വീണ്ടും നീയെന്തിനെന്നെ എറിഞ്ഞു....? (അഗ്നി) ശാപം കൊണ്ടൊരു ശിലയായ് മാറിയ പ്രേമവിയോഗിനിയല്ലോ ഞാനൊരു പ്രേമവിയോഗിനിയല്ലോ....ശാപം..(2) അന്ധകാരത്തിൽ അഹല്യയെ പോലെ(2) ആയിരം രാവുകൾ ഉറങ്ങി ഞാൻ(2) (അഗ്നി) എകാന്ത നിദ്രയിൽ നിന്നൊരു രാത്രിയിൽ എന്തിനുണർത്തി ദേവൻ? എന്നെ എന്തിനുണർത്തി ദേവൻ? എകാന്ത(2) ശപിയ്ക്കൂ... ശപിയ്കൂ... ശപിയ്ക്കു ശപിയ്ക്കു വീണ്ടുമെനിയ്ക്കൊരു(2) ശിലയായ് തീരുവാൻ മോഹം......(2) Englishagninakṣatrame pinnĕyumĕndinī āśramavādilil vannu? poya kālattin homaguṇḍhaṅṅaḽil nīyĕndinĕnnĕ ĕṟiññu vīṇḍuṁ nīyĕndinĕnnĕ ĕṟiññu....? (agni) śābaṁ kŏṇḍŏru śilayāy māṟiya premaviyoginiyallo ñānŏru premaviyoginiyallo....śābaṁ..(2) andhagārattil ahalyayĕ polĕ(2) āyiraṁ rāvugaḽ uṟaṅṅi ñān(2) (agni) ĕgānda nidrayil ninnŏru rātriyil ĕndinuṇartti devan? ĕnnĕ ĕndinuṇartti devan? ĕgānda(2) śabiykkū... śabiygū... śabiykku śabiykku vīṇḍumĕniykkŏru(2) śilayāy tīruvān mohaṁ......(2)