തിരുവേഗപ്പുറയുള്ള ഭഗവാനൊരുനാള്‍
ഗൌരിയെന്നൊരുത്തിയെക്കിനാവു കണ്ടൂ
(തിരുവേഗപ്പുറയുള്ള)
മകയിരപ്പൂനിലാവില്‍ ദശപുഷ്പങ്ങളും ചൂടി
മാങ്കൊമ്പില്‍ പൊന്നൂഞ്ഞാലാടിയാടി
മകയിരപ്പൂനിലാവില്‍ ദശപുഷ്പങ്ങളും ചൂടി
മാങ്കൊമ്പില്‍ പൊന്നൂഞ്ഞാലാടിയാടി
തിരുനൊയമ്പില് മനമൂന്നി മലമകളിരിക്കുമ്പോള്
മദനന്റെ മലരമ്പു ഭഗവാനേറ്റു (തിരുവേഗപ്പുറയുള്ള)
പുറകീന്നു മിഴി പൊത്തി പുരഹരന്‍, ദേവിയുടെ
വരമഞ്ഞള്ക്കുറിയപ്പോള് മാഞ്ഞു പോയി
ഭഗവതി പിണങ്ങിപ്പോയ് ഭഗവാനോ കുഴങ്ങിപ്പോയ്
ഉണര്‍ന്നപ്പോള്‍ കിനാവാണെന്നറിഞ്ഞു ശംഭു
(തിരുവേഗപ്പുറയുള്ള)