കാര്‍മുകില്‍ പെണ്ണിന്നലെ തന്റെ
കമ്മലു വെച്ചു മറന്നേപോയ്
അല്ലിക്കുളങ്ങരെ വെള്ളിക്കുളങ്ങരെ
ആകാശത്തെ പാല്കുളങ്ങരെ (കാര്‍മുകില്‍)
കുടമെടുത്തു പടിഞ്ഞാറേക്കടലില് നിന്നും പോയപ്പോള്‍
കുളികഴിഞ്ഞു കൂരിരുട്ടിന് കടമ്പകേറിപ്പോയപ്പോള്
മറന്നേ പോയ് - മറന്നേ പോയ് മാനത്തുള്ളൊരു
മണ്ണില്‍ വീണു പുതഞ്ഞേ പോയ് (കാര്‍മുകില്‍)
കറുത്ത വാവു കടന്നു വന്നു - കമ്മലുരുക്കി കല്ലെടുത്തു
കല്ലു കൊണ്ടൊരു കല്ല തീര്‍ത്തു
മാല തീര്‍ത്തു മാറിലിട്ടു
കാറ്റേ വാ - കാറ്റേ വാ കാറ്റേ വാ
കള്ളം കണ്ടു പിടിക്കാന്‍ വാ (കാര്‍മുകില്‍)