അറേബിയാ അറേബിയാ
അന്ധകാരങ്ങള്‍ക്കായിരത്തൊന്നു
ചന്ദ്രദലങ്ങള്‍ വിടര്‍ത്തും അറേബിയാ
ഞാനൊരു വിഷകന്യക..
മരുഭൂമിയിലെ വിഷകന്യക...
സാലവൃക്ഷങ്ങള്‍ തണല്‍ പത്തിനീര്ത്തും
സമുദ്രതീരങ്ങളില്‍
ഉരുകിയുരുകി സ്വയമുയരും
ഉന്മാദപുഷ്പം ഞാന്‍
ഒരുചുംബനത്തിന്നിതളുകള് വിടര്‍ത്തും
ഉന്മാദപുഷ്പം ഞാന്‍
തിരയൂ... തിരയൂ...
തിളയ്ക്കുമീ സിരകളില്‍ തിരയൂ എന്നെ തിരയൂ
അറേബിയാ..........
ഇവിടെ പുരുഷവികാരങ്ങളില്
കാമകവിതകുറിയ്ക്കുമെന് നഖങ്ങള്‍
പൂനിലാവിന് തട്ടമിട്ട പെരുന്നാള്‍ രാത്രിയുടെ
പൂങ്കവിള്ത്തടത്തിലെ കൊടികള്‍
മൃദുരോമചാരുവാം മാറില്‍ - നിന്
മൃഗമദസുരഭിയാം മാറില്‍
പടര്‍ത്തട്ടേ പാദുഷാ ഞാന്‍ പടര്‍ത്തട്ടേ?
പവിഴം പൊതിഞ്ഞനിന്‍ മധുചഷകത്തിലെ
പതയുന്നലഹരിയായ് നിറയട്ടെ?
ലഹരിയായ് ലഹരിയായ് ഞാനീ
യൌവനപ്പൂക്കളില് നിറയട്ടെ....നിറയട്ടേ......?