അകിലും കന്മദവും അത്തറും നിറഞ്ഞൊരീ
സുഗന്ധ ശൈലത്തിന് താഴ്വരയില്
മദനന്റെ കൊടിപാറും തേരിലിറങ്ങുമെന്‍ അനുരാഗ സര്‍വസ്വമേ.....
വന്നാലും വന്നാലും എന്റെ വസന്ത മാളിക തുറന്നാലും
(അകിലും...)
ഗോരോചനം കൊണ്ടു കതിര്മുടികെട്ടുമീ
ഗോതമ്പുപാടങ്ങള്ക്കരികില് ..(ഗോരോചനം..)
കാറ്റില്നീയൊഴുകുമ്പോള് എന്നിലെ കര്‍പ്പൂരം ജ്വലിക്കുമ്പോള്‍ നിന്റെ
ചുണ്ടുകള്‍ മൂളുന്ന ഗാനം കേട്ടുഞാന്‍
വന്നു കണ്ടൂ കീഴടങ്ങീ
മാര്‍ജിയാന.. മാര്‍ജിയാന
എന്റെ മാര്‍ജിയാന.. എന്റെ മാര്‍ജിയാന
(അകിലും...)
വെണ്ചന്ദ്രലേഖതന്ന മുഖപടം മാറ്റി നീ
മഞ്ഞിന്റെ തൂണിന്നു പിന്നില്‍
ദാഹിച്ചു നില്ക്കുമ്പോള് നിന്മുഖം നാണിച്ചു തുടുക്കുമ്പോള്‍
നിന്റെ മുന്തിരി പൂവിന്റെ ഗന്ധം നുകര്‍ന്നു ഞാന്‍
വന്നൂ കണ്ടൂ കീഴടങ്ങീ
മാര്‍ജിയാന മാര്‍ജിയാന
എന്റെ മാര്‍ജിയാന എന്റെ മാര്‍ജിയാന
(അകിലും...)