രത്നരാഗമുണര്‍ന്ന നിന് കവിളില്‍
ലജ്ജയില്‍ മുത്തുകളൊഴുകി
ചിത്രമൃഗമിഴി എന്മനതാരില്
എത്രകവിതകളെഴുതി?
മഞ്ജുനിലാവിന്റെ മഞ്ഞലയില്‍ നിന്റെ
മഞ്ജീരനാദം കേള്‍ക്കുവാന്‍
പുഷ്പവദനേ കാത്തിരുന്നു ഞാന്‍
എത്ര സിന്ദൂര സന്ധ്യകള്‍
എത്ര ശാരദ രാത്രികള്‍!
(രത്നരാഗം...)
അഞ്ജനമിഴിയില് അനുരാഗമാര്ന്ന നിന്
മഞ്ജുളരൂപം കാണുവാന്‍
കൃഷ്ണനയനേ കാത്തിരുന്നുഞാന്‍
എത്ര ഹേമന്തസന്ധ്യകള്‍
എത്രവാസന്തരാത്രികള്!
(രത്നരാഗം...)