മനുഷ്യനു ദൈവം ശക്തികൊടുത്തു
മൃഗങ്ങളേക്കാള്‍ ബുദ്ധികൊടുത്തു
മറ്റൊരു ഹൃദയം കാണാന്‍ മാത്രം
മര്‍ത്യനു കഴിവു കൊടുത്തില്ല
ദൈവം ശക്തികൊടുത്തില്ല
(മനുഷ്യനു...)
ആകാശങ്ങള്‍ കീഴടക്കി അലയാഴികളേ കീഴടക്കി
പ്രചണ്ഡവാതം പോലവനെത്തി പ്രപഞ്ചസീമകള്‍ കണ്ടെത്തി
മറ്റൊരുമനസ്സിന് ചിത്രം മാത്രം മര്‍ത്യനിന്നും കണ്ടില്ല
ശാസ്ത്രം കണ്ടെത്തിയില്ല....
(മനുഷ്യനു...)
ദൂരെ ദൂരെ കണ്ണുകള്‍ നീട്ടി ദൂരദര്‍ശിനി പാഞ്ഞെത്തി
ഇന്ദ്രജാലം പോലവന് പൊങ്ങി ചന്ദ്രനിലൊടുവില് ചെന്നെത്തി
മറ്റൊരുമനസ്സിന്നുള്ളില് മാത്രം മര്‍ത്യനിന്നും ചെന്നില്ല
ശാസ്ത്രം ചെന്നെത്തിയില്ല..........
(മനുഷ്യനു...)
ഓഹോഹോ.......ഓ.....