വെളിച്ചം വിളക്കണച്ചു - രാത്രിയെ
വെണ്ണിലാവും കൈവെടിഞ്ഞു (വെളിച്ചം)
പ്രകൃതിതന്‍ അമ്പലമുറ്റത്ത് കാലം
പ്രഭാതവും കാത്തു തപസ്സിരിപ്പൂ
പ്രകൃതിതന്‍ അമ്പലമുറ്റത്ത് കാലം
പ്രഭാതവും കാത്തു തപസ്സിരിപ്പൂ
ഈ രാത്രി എപ്പോള്‍ പുലരും
പറയൂ പ്രപഞ്ചമേ പറയൂ (വെളിച്ചം)
വൃക്ഷത്തലപ്പുകളില്‍ - ഇരുളിന്റെ
യക്ഷിപ്പനമുകളില് (വൃക്ഷ)
രക്തദാഹാര്ത്തരാം കഴുകന്മാര് വന്നിരുന്നു
ചുറ്റും ചിറകടിച്ചാര്‍ത്തു
ഈ ദാഹം എപ്പോള്‍ തീരും
പറയൂ യാമിനീ പറയൂ (വെളിച്ചം)
ഈ ഭീകരാരണ്യ നടുവില്‍ - എന്നിലെ
ഞാന്‍ തീര്‍ത്ത വാത്മീക തടവറയില്‍
പുതിയൊരു രാമനാമ ശക്തിമന്ത്രവുമായി
പുനര്‍ജ്ജനിക്കാന്‍ ഞാന്‍ കാത്തിരിപ്പൂ
ആ മുഹൂര്‍ത്തമെപ്പോള്‍ അണയും
പറയൂ മനസ്സേ പറയൂ (വെളിച്ചം)