Yaamini yaamini

യാമിനി യാമിനി
Year
Language

യാമിനീ യാമിനീ കാമദേവന്റെ പ്രിയകാമിനീ
ഓ......
യാമിനീ........

നിന്‍ കണ്‍പീലികള്‍ ചലിക്കുമ്പോള്‍
സങ്കല്‍പ്പലതകള്‍ തളിരണിയുന്നു
അന്തരംഗത്തിലെ ഏകാന്ത മൌനമൊ-
രഷ്ടപദിഗാനമായ് തീരുന്നൂ
അജ്ഞാതകാമുകനെ തേടുന്നൂ ഞാന്‍
അജ്ഞാതകാമുകനെ തേടുന്നൂ
ഓ........ ഓ.......
യാമിനീ..........

നിന്‍ തൃക്കൈവിരല്‍ തഴുകുമ്പോള്‍
ജന്മാന്തരങ്ങള്‍ ചിറകണിയുന്നൂ
ഇന്ദ്രിയാതീതമാമേതോ വികാരമൊരു
ഇന്ദുമതിപുഷ്പമായ് വിരിയുന്നൂ
അജ്ഞാത നായകനെത്തേടുന്നു ഞാന്‍
അജ്ഞാത നായകനെത്തേടുന്നൂ
ഓ....... ഓ........
യാമിനീ........

yāminī yāminī kāmadevanṟĕ priyagāminī
o......
yāminī........

nin kaṇbīligaḽ salikkumboḽ
saṅgalppaladagaḽ taḽiraṇiyunnu
andaraṁgattilĕ egānda maൌnamŏ-
raṣṭabadigānamāy tīrunnū
ajñādagāmuganĕ teḍunnū ñān
ajñādagāmuganĕ teḍunnū
o........ o.......
yāminī..........

nin dṛkkaiviral taḻugumboḽ
janmāndaraṅṅaḽ siṟagaṇiyunnū
indriyādīdamāmedo vigāramŏru
indumadibuṣpamāy viriyunnū
ajñāda nāyaganĕtteḍunnu ñān
ajñāda nāyaganĕtteḍunnū
o....... o........
yāminī........