കൂട്ടിലെ കിളിയാണു ഞാന്‍ - എന്നെ നീ
കൂട്ടിനു വിളിയ്ക്കേണ്ട തോഴാ.. തോഴാ (കൂട്ടിലെ)
ചിറകുണ്ടെങ്കിലും കൊതിയുണ്ടെങ്കിലും
ചെറുതും പഴുതില്ല പോരാന്‍ തോഴാ
കൂട്ടിലെ കിളിയാണു ഞാന്‍
പൂമരക്കൊമ്പത്തു നിന്നിണയായിരുന്നു
പ്രേമമധുരമായ് പാടാനും (പൂമര)
ആകാശവീഥിയില്‍ ഒന്നിച്ചുയരാനും
ആശിയ്ക്കുവാനെനിയ്ക്കെന്തു കാര്യം തോഴാ
കൂട്ടിലെ കിളിയാണു ഞാന്‍
പറന്നു പറന്നു മേല്‍ക്കുമേലെ ഉയരൂ
പരമാനന്ദ മധു നുകരൂ (പറന്നു)
പരിതാപത്തിന് കൂട്ടിലിരുന്നു ഞാന്‍
പതിവായി നിന്നെ ഓര്‍ത്തു പാടാം തോഴാ
കൂട്ടിലെ കിളിയാണു ഞാന്‍ - എന്നെ നീ
കൂട്ടിനു വിളിയ്ക്കേണ്ട തോഴാ.. തോഴാ
കൂട്ടിലെ കിളിയാണു ഞാന്‍