കൊച്ചുകുരുവീ വാ വാ കൊച്ചുകുരുവീ വാ വാ
തന്നനംപാടി നിന്നെയുംതേടി മാരന് വന്നതറിഞ്ഞില്ലേ
വര്ണ്ണക്കിളിയേ വാ വാ സ്വര്ണ്ണക്കിളിയേ വാ വാ
പൂമണമേന്തി തൂമധു ചിന്തി വസന്തം വന്നതറിഞ്ഞില്ലേ
അഴകിന് തേന്കടലില് നീന്തി നീന്തി പോകാം
അങ്ങേക്കരയിലൊരു നാട്ടില്‍ ചെന്നു ചേരാം
അവിടൊരു പൂവനിയില്‍ കൂടുകെട്ടി വാഴാം
അതില്‍ നാം ചേര്‍ന്നിരുന്നു കരളലിഞ്ഞു പാടാം
അവിടൊരു പൂവനിയില്‍ കൂടുകെട്ടി വാഴാം
അതില്‍ നാം ചേര്‍ന്നിരുന്നു കരളലിഞ്ഞു പാടാം
കഥപറഞ്ഞു കഥ പറഞ്ഞു രാപ്പകല്‍ ഇരുന്നിടാം (കൊച്ചുകുരുവീ)
കാണാത്ത കാഴ്ച്ചകണ്ടു ചുറ്റിനടന്നീടുവാന്
മായാത്ത കാന്തികണ്ടു കണ്ണുമയങ്ങീടുവാന്
വാടാത്ത പൂക്കള്‍കൊണ്ടു മെത്തയൊരുക്കീടുവാന്
പാടാത്തപാട്ടുപാടി നിത്യമുറങ്ങീടുവാന്
മധുവിധുതന്‍ മധുരിമയില്‍ മതിവരാതെ നീന്തുവാന്‍ (കൊച്ചുകുരുവീ)
ആ... ആ.. ആ...