മുറുക്കാന്‍ ചെല്ലം തുറന്നു വെച്ചൂ
മുത്തശ്ശി പണ്ടൊരു കഥപറഞ്ഞൂ
മുത്തശ്ശിക്കഥയിലെ മയാക്കുതിരയ്ക്കു
മുത്തുച്ചിറക്.. പൂഞ്ചിറക് (മുറുക്കാന്‍)
മായാക്കുതിരപ്പുറത്തുകേറി
മന്ത്രച്ചിറകുകള്‍ വീശി
ദൈവമുറങ്ങും പാല്‍ക്കടല്‍മീതേ
മാനം മീതേ പറന്നുയരാം (മുറുക്കാന്‍)
അറബിക്കഥയുടെ നാട്ടിലിറങ്ങാം
അലാവുദ്ദീനെ കാണാം
അവന്റെയത്ഭുതവിളക്കെടുക്കാം
ആശിച്ചതെല്ലാം മേടിക്കാം (മുറുക്കാന്‍)
മായാദാസന്റെ നാട്ടിലിറങ്ങാം
മടിയില്‍ നിറയെ പൊന്നെടുക്കാം
വീടു മുഴുവന്‍ തങ്കം മേയാം
വിശക്കുമ്പോഴൊക്കെയുണ്ണാം (മുറുക്കാന്‍)
അമ്പിളിമാമന്റെ വീട്ടിലിറങ്ങാം
അമൃതും കൊണ്ടു മടങ്ങാം
പൊന്മുട്ടയിടുന്നൊരരയന്നത്തിനെ
നമ്മുടെ വീട്ടില്‍ കൊണ്ടുപോരാം (മുറുക്കാന്‍)