മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില്‍
തേനൊലിയോ തേങ്ങലോ.. (2)
കണ്ണീര്‍ക്കയത്തിന്നക്കരെയോരത്ത് ..
ദൂരേക്ക് ദൂരേയമ്പിളി കൊമ്പത്ത് ..
പൊന്‍തൂവല്‍ ചേലുണരാന്‍ ...(2)
കൂടെപ്പോരുന്നോ..
(മിണ്ടാത്തതെന്തേ .. )
മായികരാവിന്‍ മണിമുകില്‍ മഞ്ചലില്‍ ..
വിണ്ണിന് മാറിലേക്ക് നീ വരുന്നുവോ ..
മായികരാവിന്‍ മണിമുകില്‍ മഞ്ചലില്‍ ..
വിണ്ണിന് മാറിലെക്കിറങ്ങുമെങ്കില്‍ ..
പോന്നോടക്കുഴലൂതിയുണർത്താനാളുണ്ടേ ..
മഞ്ഞില വീശി വീശി ഉറക്കാനാളുണ്ടേ ..
(മിണ്ടാത്തതെന്തേ .. )
താരണിമേടയില്‍ നിറമിഴി നാളമായ് ..
ഇനിയും മറഞ്ഞു നില്‍പ്പതെന്തിനാണ് നീ ..
താരണി മേടയില്‍ നിറമിഴി നാളമായ് ..
ഇനിയും മറഞ്ഞു നില്‍പ്പതെന്തിനാണ് ..
പൂക്കില മെയ്യിനു താമരനൂലിന്റെ കൂട്ടുണ്ടേ..
ഇത്തിരികൂട്ടില് പൂപ്പട കൂട്ടാനാളുണ്ടേ ...
മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ നിന്നുള്ളില്‍
തേനൊലിയോ തേങ്ങലോ.. (2)
കണ്ണീര്‍ക്കയത്തിന്നക്കരെയോരത്ത് ..
ദൂരേക്ക് ദൂരേയമ്പിളി കൊമ്പത്ത് ..
പൊന്‍തൂവല്‍ .. ചേലുണരാന്‍ ...(2)
കൂടെപ്പോരുന്നോ..
(മിണ്ടാത്തതെന്തേ .. )