ആ....
ആദ്യവസന്തമേ........
ആദ്യവസന്തമേ ഈ മൂകവീണയില്‍
ഒരു ദേവഗീതമായ് നിറയുമോ
ആദ്യവര്‍ഷമേ തളിരിലത്തുമ്പില്‍
ഒരു മോഹബിന്ദുവായ് പൊഴിയുമോ..
ആദ്യവസന്തമേ ഈ മൂകവീണയില്‍
ഒരുദേവഗീതമായ് നിറയുമോ
ഏഴഴകുള്ളൊരു വാര്‍മയില്‍പ്പേടതന്‍
സൗഹൃദപ്പീലികളോടെ
മേഘപടംതീര്ത്ത വെണ്ണിലാക്കുമ്പിളില്‍
സാന്ത്വനനാളങ്ങളോടെ
ഇതിലേ വരുമോ... ഇതിലേ വരുമോ...
രാവിന്റെ കവിളിലെ മിഴിനീര്‍പ്പൂവുകള്‍
പാരിജാതങ്ങളായ് മാറാന്‍...
പൊന്നുഷസ്സന്ധ്യതന്‍ ചിപ്പിയില്‍ വീണൊരു
വൈഡൂര്യരേണുവെപ്പോലെ
താരിളം കൈകളില്‍ ഇന്ദ്രജാലങ്ങളാല്‍
മംഗളചാരുതയേകാന്‍
ഇതിലേവരുമോ... ഇതിലേ വരുമോ..
അണയുമീ ദീപത്തിന് പ്രാണാംഗുരങ്ങളില്‍
സ്നേഹതന്തുക്കളായ് അലിയാന്‍