പുഷ്പദലങ്ങളാല്‍ നഗ്നത മറയ്ക്കും
സ്വപ്ന സുന്ദരീ പ്രകൃതീ സര്‍പ്പ സുന്ദരീ
നിന്നരക്കെട്ടില്‍ കൈ ചുറ്റി നില്ക്കും
നിലാവിനെന്തൊരു മുഖപ്രസാദം (പുഷ്പ)
പ്രിയ യൌവ്വനത്തിന് നഖലാളനങ്ങള്‍
കവിളില്‍ കുറിക്കും ശ്ലോകങ്ങൾ
ഗൂഡാര്‍ത്ഥ ശൃംഗാര കാവ്യത്തിലെ ഒരു
പ്രൌഡ നായികയാക്കി നിന്നെ പ്രൌഡ നായികയാക്കി
ആ കാവ്യത്തിന് അലങ്കാരമാകാന്‍ ആവേശം
എനിക്കാവേശം (പുഷ്പ)
ഒരു പൌരുഷത്തിന് പരിരംഭണങ്ങള്‍
വിരല്‍ തൊട്ടുണര്‍ത്തും ദാഹങ്ങള്‍
ഹേമാംഗ രോമാഞ്ച മഞ്ചത്തിലെ ഒരു
കാമാസായകമാക്കി നിന്നെ കാമാസായകമാക്കി
ആ പൂവമ്പിന് മുനക്കൊണ്ട് മുറിയാന്‍ ആവേശം
എനിക്കാവേശം (പുഷ്പ)