ആ....ആ....ആ...
രാത്രിയിൽ.....പൂക്കുന്ന.......റോജാ....
കണ്ണിൽ...ലാത്തിരി...പൂത്തിരി...രാജാ....
രാത്രിയിൽ പൂക്കുന്ന റോജ (2)
കണ്ണിൽ ലാത്തിരി പൂത്തിരി രാജാ (2)
നെഞ്ചിൽ തുളുമ്പുന്ന മുന്തിരിക്കാസ (2)
ചുണ്ടിൽ പൊൻചിരിതൻ പറുദീസാ....
രാത്രിയിൽ പൂക്കുന്ന റോജ (2)
കണ്ണിൽ ലാത്തിരി പൂത്തിരി രാജ (2)
ഓരോ യാമവും നീങ്ങുന്ന നേരം
ഉള്ളിൽ ദാഹവും മോഹവുമായി
(ഒരോ യാമവും.....)
വർണ്ണച്ചിറകടിച്ചന്നം തീർക്കുന്ന
കണ്ണമ്പാറ്റകളിൽ കിങ്ങിണിത്തുമ്പികളിൽ
(വർണ്ണച്ചിറകടിച്ചന്നം....)
ഇങ്ങീ സ്വദേശത്തും അങ്ങു വിദേശത്തും (2)
നിങ്ങൾക്കു കിട്ടുകില്ലീ വിരുന്ന്...
തൈ തൈ തൈ തൈ തൈ തൈ തൈതോം (3)
ആ വിസ ആ വിസ
രാത്രിയിൽ പൂക്കുന്ന റോജ (2)
കണ്ണിൽ ലാത്തിരി പൂത്തിരി രാജ (2)
നാടും വേഷവും ഭാഷയും വേറെ
നേടും ആനന്ദം ഒന്നല്ലേ സാറേ
(നാടും.....)
ജാതകം നോക്കില്ല ജാതിയും നോക്കില്ല
പോരൂ കാമുകരേ സ്വാഗതം നേരുന്നു ഞാൻ
(ജാതകം.....)
ആട്ടക്കിളി കൊട്ടും ഓട്ടന്തുള്ളൽ പാട്ടും (2)
കേട്ടതെന്നും വിരിഞ്ഞവൾ ഞാൻ
തൈ തൈ തൈ തൈ തൈ തൈ തൈതോം (3)
ആ വിസ ആ വിസ
രാത്രിയിൽ പൂക്കുന്ന റോജ (2)
കണ്ണിൽ ലാത്തിരി പൂത്തിരി രാജ (2)