തൂക്കണാം കുരുവിക്കൂട്
കൂടു തകർക്കാതെ കുരുവിയെക്കൊല്ലാതെ
കൂടിരിക്കും കൊമ്പിലെ പൂവെയ്തു
തരുമോ? കുറവാ..കുറവാ! (തൂക്കണാം...)
ആകാശക്കൊമ്പിലെ പൂവാണേലും
അനന്തൻകാട്ടിലെ പൂവാണേലും
അമ്പെയ്തു കൊണ്ടുവന്നു ചൂടിച്ചുതന്നാൽ
അപ്പോഴീ കുറവനെന്തു നൽകും?
തേടുന്ന നെഞ്ചിലെ തേൻകൂട് (തൂക്കണാം...)
തേടിയ വള്ളിക്കുടിലിൽ എവിടെ?
തേൻ പൂവള്ളിക്കുടിലിൽ എവിടെ?
കുറവനെക്കാത്തിരിക്കും കുവലയമിഴിയുടെ
കരളിലെ തേൻകൂടെടുത്തു തരും ! (തൂക്കണാം...)
ആ കൂടു തുറക്കാൻ ഈ അമ്പു പോരാ
അഞ്ജനക്കണ്ണിലെ ഒളിയമ്പും പോരാ
സ്വപ്നങ്ങൾ തൊടുക്കുന്ന പൂവമ്പു വേണം!
പ്രേമത്തിൻ കിങ്ങിണി മണി വില്ല് (തൂക്കണാം...)