തമ്പുരാട്ടിക്കൊരു താലി തീര്‍ക്കാന്‍
പൊന്‍പണം നീട്ടുന്നു പൂന്തിങ്കള്‍!
മന്ത്രകോടി നെയ്യുന്നു ചന്ദനമറുക്കുന്നു
മല്ലികപ്പൂനുള്ളുന്നു പൂന്തിങ്കള്‍ (തമ്പുരാട്ടി..)
കെട്ടിക്കാന്‍ പ്രായമായ നക്ഷത്രപെണ്ണിനു
കിഴക്കുന്നൊരാളു വന്നു
ചെറുക്കന്റെ മഞ്ചലു പൊന്നു കൊണ്ട്!
ചെറുക്കന്റെ മെതിയടി മുത്തുകൊണ്ട്!
ഹാ...ഹ...ഹ...ഹാ... (തമ്പുരാട്ടി..)
മന്ത്രകോടി നെയ്യുന്നതാര്ക്കുവേണ്ടി?
മല്ലികപൂനുള്ളുന്നതാര്ക്കു വേണ്ടി?
കതിര്മുല്ലപന്തലിട്ടു പന്തല്‍ വിതാനിച്ചു
കല്യാണമൊരുക്കുന്നതാര്ക്കു വേണ്ടി? (തമ്പുരാട്ടി..)
മുറ്റത്തു പൂമുഖത്തൊരു ചെറുക്കനെക്കണ്ടിട്ടു
മനസ്സിലവള്ക്കൊരു സ്വപ്നലോകം (2)
പെണ്ണിന്റെ പുഞ്ചിരിത്തളിരു കൊണ്ടു! (2)
പെണ്ണിന്റെ നുണക്കുഴി കുളിരുകൊണ്ടു!
ഹ...ഹ....ഹ....ഹ.... (തമ്പുരാട്ടി..)