Title (Indic)സിന്ദാബാദ് സ്വന്തം കാര്യം WorkVidyarthi Year1968 LanguageMalayalam Credits Role Artist Music BA Chidambaranath Performer CO Anto Writer Vayalar Ramavarma LyricsMalayalamയുവഹൃദയങ്ങളേ യുവഹൃദയങ്ങളേ യുവഹൃദയങ്ങളേ യുഗപരിവര്ത്തനശില്പികളേ സിരകളില്‍ നമ്മള്‍ക്കൊരു രക്തം ഒരു ജാതി ഒരു മതം ഒരു സ്വപ്നം സിന്ദാബാദ് സിന്ദാബാദ് വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ് അടിമച്ചങ്ങല പൊട്ടിച്ചെറിയാന്‍ അടക്കളത്തില് വന്നവരേ പടുത്തുയര്‍ത്തുക പടുത്തുയര്‍ത്തുക പുതിയൊരു ഭാരതസംസ്കാരം സിന്ദാബാദ് സിന്ദാബാദ് വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ് പുത്തനുഷസ്സിന്‍ സ്വര്‍ണരഥങ്ങളില്‍ അത്തച്ചമയപ്പൂക്കളുമായ് സത്യത്തിന്റെ പതാക ഉയര്‍ത്തുക ശബ്ദമുയര്‍ത്തുക നമ്മള് ഇന്‍ക്വിലാബ് സിന്ദാബാദ് വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ് മനുഷ്യനു വിലയുള്ള ലോകം മര്‍ദ്ദിതരില്ലാത്ത ലോകം നമുക്കു നേടിയെടുക്കാനുള്ളതു നന്മ നിറഞ്ഞൊരു ലോകം സിന്ദാബാദ് സിന്ദാബാദ് വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ് Englishyuvahṛdayaṅṅaḽe yuvahṛdayaṅṅaḽe yuvahṛdayaṅṅaḽe yugabarivarttanaśilbigaḽe siragaḽil nammaḽkkŏru raktaṁ ŏru jādi ŏru madaṁ ŏru svapnaṁ sindābāt sindābāt vidyārtthi aikyaṁ sindābāt aḍimaccaṅṅala pŏṭṭiccĕṟiyān aḍakkaḽattil vannavare paḍuttuyarttuga paḍuttuyarttuga pudiyŏru bhāradasaṁskāraṁ sindābāt sindābāt vidyārtthi aikyaṁ sindābāt puttanuṣassin svarṇarathaṅṅaḽil attaccamayappūkkaḽumāy satyattinṟĕ padāga uyarttuga śabdamuyarttuga nammaḽ inkvilāp sindābāt vidyārtthi aikyaṁ sindābāt manuṣyanu vilayuḽḽa logaṁ marddidarillātta logaṁ namukku neḍiyĕḍukkānuḽḽadu nanma niṟaññŏru logaṁ sindābāt sindābāt vidyārtthi aikyaṁ sindābāt