Title (Indic)ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു WorkVicharana Year1988 LanguageMalayalam Credits Role Artist Music Ouseppachan Performer KS Chithra Writer S Ramesan Nair LyricsMalayalamഒരു പൂ വിരിയുന്ന സുഖമറിഞ്ഞു നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു ഉണരൂ ഉണരൂ യമുനേ ഉണരൂ ഏതോ മുരളിക പാടുന്നൂ... ദൂരേ വീണ്ടും പാടുന്നൂ... (ഒരു പൂ...) വര്‍ണ്ണങ്ങള്‍ നെയ്യും മനസ്സിലെ മോഹങ്ങള്‍ സ്വര്‍ണ്ണമരാളങ്ങളായിരുന്നൂ (വര്‍ണ്ണങ്ങള്‍) അവയുടെ ഈറന്‍ തൂവല്‍ത്തുടിപ്പില്‍ അനുഭവമന്ത്രങ്ങളുണര്‍ന്നൂ... എല്ലാം എല്ലാം നാം മറന്നു... (ഒരു പൂ...) രാവിന്റെ നീലക്കടമ്പുകള്‍ തോറും താരകപ്പൂവുകള്‍ വിരിഞ്ഞു (രാവിന്റെ) യവനികയ്ക്കപ്പുറം ജന്മം കൊതിക്കും യദുകുലം തളിര്‍ക്കുന്നതറിഞ്ഞു... എല്ലാം എല്ലാം നാം മറന്നു... (ഒരു പൂ...) Englishŏru pū viriyunna sukhamaṟiññu naṟumaññurugunna layamaṟiññu uṇarū uṇarū yamune uṇarū edo muraḽiga pāḍunnū... dūre vīṇḍuṁ pāḍunnū... (ŏru pū...) varṇṇaṅṅaḽ nĕyyuṁ manassilĕ mohaṅṅaḽ svarṇṇamarāḽaṅṅaḽāyirunnū (varṇṇaṅṅaḽ) avayuḍĕ īṟan dūvalttuḍippil anubhavamandraṅṅaḽuṇarnnū... ĕllāṁ ĕllāṁ nāṁ maṟannu... (ŏru pū...) rāvinṟĕ nīlakkaḍambugaḽ toṟuṁ tāragappūvugaḽ viriññu (rāvinṟĕ) yavanigaykkappuṟaṁ janmaṁ kŏdikkuṁ yadugulaṁ taḽirkkunnadaṟiññu... ĕllāṁ ĕllāṁ nāṁ maṟannu... (ŏru pū...)