പത്തു വെളുപ്പിന് മുറ്റത്തു നിക്കണ കസ്തൂരിമുല്ലക്ക് കാതുകുത്ത്
എന്റെ കസ്തൂരിമുല്ലക്ക് കാതുകുത്ത് (പത്തു വെളുപ്പിന്.....)
വില്വാദ്രിനാഥന് പള്ളിയുണരുമ്പോള്‍ പഞ്ചമി ചന്ദ്രന് പാലൂട്ട് (2)
വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന് കല്ലടിക്കോട്ടൂന്നു കല്യാണം
പത്തു വെളുപ്പിന് മുറ്റത്തു നിക്കണ കസ്തൂരിമുല്ലക്ക് കാതുകുത്ത്
എന്റെ കസ്തൂരിമുല്ലക്ക് കാതുകുത്ത്
കല്യാണപ്പെണ്ണിനും ചെക്കനുമിന്ന് കിള്ളിക്കുറിശിയില് വരവേല്‍പ്പ് (2)
നാക്കില നിറപറ പൂക്കുല പൊന്‍കണി, നാലും വച്ചുള്ളൊരു വരവേല്‍പ്പ്
പത്തു വെളുപ്പിന് മുറ്റത്തു നിക്കണ കസ്തൂരിമുല്ലക്ക് കാതുകുത്ത്
എന്റെ കസ്തൂരിമുല്ലക്ക് കാതുകുത്ത്
മാനത്തു രാത്രിയില്‍ പുള്ളിപ്പുലിക്കളി മായന്നൂര്‍ക്കാവില്‍ പാവക്കൂത്ത് (2)
പെണ്ണിനു രാത്രിയില്‍ പൂത്തിരുവാതിര ചെക്കന്റെ മോറ് ചെന്താമര
പത്തു വെളുപ്പിന് മുറ്റത്തു നിക്കണ കസ്തൂരിമുല്ലക്ക് കാതുകുത്ത്
എന്റെ കസ്തൂരിമുല്ലക്ക് കാതുകുത്ത്