ആറാട്ടു കടവിങ്കല്‍ അരക്കൊപ്പം വെള്ളത്തില്‍
പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിനിറങ്ങി (ആറാട്ടു..)
ചെമ്പൊന്നിന്‍ ചെപ്പുകുടം കടവത്തു കമഴ്തി (2)
തമ്പുരാട്ടി കുളിര് നീരില്‍ മുങ്ങാം കുഴിയിട്ടല്ലോ ?
ആറാട്ടു കടവിങ്കല്‍ അരക്കൊപ്പം വെള്ളത്തില്‍
പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിനിറങ്ങി
കളിമണ്ണു മെനഞ്ഞെടുത്തു കത്തുന്ന കനലിങ്കല്‍
പുത്തനാം അഴകിന്റെ ശില്പങ്ങള് ഒരുക്കുന്നു (കളിമണ്ണ്..)
കണ്ണീരും, സ്വപ്നങ്ങളും, ആശതന്‍ മൂശയില്‍
മണ്ണിന് കലാകാരന് പൊന്നിന് തിടമ്പാക്കുന്നു
ആറാട്ടു കടവിങ്കല്‍ അരക്കൊപ്പം വെള്ളത്തില്‍
പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിനിറങ്ങി
കൈവിരലിന് തുമ്പുകളില്‍ കല്പനതന് രൂപങ്ങള്‍
അല്‍ഭുത മൂര്‍ത്തികളായ് അവതരിച്ചിറങ്ങുന്നു
ഭാവനതന്‍ താഴ്വരയില്, ജീവിതം, ശാന്തിയുടെ
പാലലച്ചോലയായ് പാരില്‍ ഒഴുകുന്നു
ആറാട്ടു കടവിങ്കല്‍ അരക്കൊപ്പം വെള്ളത്തില്‍
പേരാറ്റില്‍ പുലര്‍മങ്ക നീരാട്ടിനിറങ്ങി
Arattu kadavinkal arakkoppam vellathil