(സ്ത്രീ) വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും ഭര്‍ത്താവ് നിങ്ങള്‍ മതി
ഒരു മുഴം തുണിവാങ്ങി തന്നാല്‍ മതി
വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും ഭര്‍ത്താവ് നിങ്ങള്‍ മതി
ഒരു മുഴം തുണിവാങ്ങി തന്നാല്‍ മതി
(പു) കല്യാണം കളിയല്ല തുണി വാങ്ങാന്‍ കാശില്ല (2)
പൊല്ലാപ്പെനിക്കു വേണ്ട ജാനകി പുന്നാരമൊന്നും വേണ്ട
(സ്ത്രീ) ആണായാല്‍ ഇണവേണ്ടേ മനുഷ്യേനു തുണ വേണ്ടേ (2)
ഒരു കൊച്ചു കച്ചമുണ്ട് തന്നെന്നെ കൂട്ടിന്നു വെച്ചാല്‍ എന്ത്
(പു) പെണ്ണായാല്‍ നാണം വേണ്ടേ മനുഷ്യേനു മാനം വേണ്ടേ
നീയൊന്നു പോയാല്‍ മതി (2)
പൊന്നമ്മിണി സ്വൈര്യം കൊടുത്താ മതി (2)
(സ്ത്രീ) എന്തെല്ലാം ആയാലും എന്തു പറഞ്ഞാലും
ഭര്‍ത്താവു നിങ്ങള്‍ മതി
പൊന്നങ്ങുന്നേ പഷ്ണിയാണേലും ശരി (2)
(പു) പഷ്ണി കിടക്കുമ്പം വയറു വിശക്കുമ്പം ശൃംഗാരം മാറുമെടി
നിന്റെ ശൃംഗാരം മാറുമെടി(2)
നീ എന്റെ ചോര കുടിക്കുമെടീ
(സ്ത്രീ) വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും ഭര്‍ത്താവ് നിങ്ങള്‍ മതി
ഒരു മുഴം തുണിവാങ്ങി തന്നാല്‍ മതി
വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും ഭര്‍ത്താവ് നിങ്ങള്‍ മതി
ഒരു മുഴം തുണിവാങ്ങി തന്നാല്‍ മതി