Vellilakkinnini

വെള്ളിലക്കിങ്ങിണി
Year
Language

വെള്ളിലക്കിങ്ങിണി താഴ്‌വരയില്‍
വെള്ളാമ്പല്‍ പൊയ്കതന്‍ കല്‍പടവില്‍
തുള്ളിത്തുള്ളി കളിയാടി വന്നൊരു
ചെമ്മരിയാട്ടിന്‍ കുട്ടി
ചെമ്മരിയാട്ടിന്‍കുട്ടി (വെള്ളില)

ചോര മണത്തു മണത്തൊരു ചെന്നായ്‌
നീരാട്ടു കടവില്‍ വന്നു
അക്കരെ നില്‍ക്കും ആട്ടിന്‍ കുട്ടിയെ
ഇക്കരെ നിന്നു കൊതിച്ചു

ദാഹമടക്കാനുള്ളൊരു വെള്ളം
നീയെന്തിനായി കലക്കി?
ചെന്നായങ്ങനെ ഗര്‍ജ്ജിച്ചപ്പോള്‍
കുഞ്ഞു കിടാവു പറഞ്ഞു

തള്ളമരിച്ചൊരു ചെല്ലക്കുട്ടി
ചെയ്തിട്ടില്ലൊരു തെറ്റും
കൊല്ലരുതെന്നെ ഞാനൊരനാഥ
തള്ളരുതെന്നെ ഇരുളില്‍

ചെന്നായ്‌ നാവു നുണഞ്ഞു കുതിച്ചു
ചെമ്മരിയാടു പിടഞ്ഞു
വെള്ളാമ്പല്‍പൂ ഞെട്ടിയുലഞ്ഞു
വെള്ളിലക്കാടു കരഞ്ഞു (വെള്ളില)

vĕḽḽilakkiṅṅiṇi tāḻ‌varayil
vĕḽḽāmbal pŏygadan kalbaḍavil
tuḽḽittuḽḽi kaḽiyāḍi vannŏru
sĕmmariyāṭṭin kuṭṭi
sĕmmariyāṭṭinkuṭṭi (vĕḽḽila)

sora maṇattu maṇattŏru sĕnnāy‌
nīrāṭṭu kaḍavil vannu
akkarĕ nilkkuṁ āṭṭin kuṭṭiyĕ
ikkarĕ ninnu kŏdiccu

dāhamaḍakkānuḽḽŏru vĕḽḽaṁ
nīyĕndināyi kalakki?
sĕnnāyaṅṅanĕ garjjiccappoḽ
kuññu kiḍāvu paṟaññu

taḽḽamariccŏru sĕllakkuṭṭi
sĕydiṭṭillŏru tĕṭruṁ
kŏllarudĕnnĕ ñānŏranātha
taḽḽarudĕnnĕ iruḽil

sĕnnāy‌ nāvu nuṇaññu kudiccu
sĕmmariyāḍu piḍaññu
vĕḽḽāmbalbū ñĕṭṭiyulaññu
vĕḽḽilakkāḍu karaññu (vĕḽḽila)