നളിനമുഖീ നളിനമുഖീ നിന്നുടെ വീട്ടില്‍
നളനാണു ഞാന്‍ പുത്തന്‍ നളനാണു ഞാന്‍
(നളിനമുഖീ)
അനുരാഗലേഖനമെന്‍ ദമയന്തിക്കേകിവരാന്
അരയന്നമില്ലല്ലോ.. ദൂതുചൊല്ലാന്‍
അരയന്നമില്ലല്ലോ..
താമരത്തളിര് മെത്ത നീര്‍ത്തി ഓമലാളെ കാത്തിരിക്കാന്‍
പൂമരത്തിന് തണലില്ലല്ലോ.. എന്റെ ചുറ്റും
പൂമരത്തിന് തണലില്ലല്ലോ..
(നളിനമുഖീ )
നവവസന്ത ഗന്ധമേറ്റു ഭൂമി കോരിത്തരിക്കുമ്പോള്‍
നളന് നിന്നെ കാത്തിരിക്കുന്നു.. വിരഹിയാം
നളന് നിന്നെ കാത്തിരിക്കുന്നു..
കാട്ടുകുയില് പാട്ടുകേട്ടു കദളീവനമുണരുമ്പോള്
നോക്കി നോക്കി ഞാനിരിക്കുന്നു.. ദമയന്തിയെ
നോക്കി നോക്കി ഞാനിരിക്കുന്നു..
(നളിനമുഖീ )