എന്റെ വീടിനു ചുമരുകളില്ല....അഹാഹാ
എന്മനസ്സിനു മതിലില്ല....ഓഹോഹോ
എന്റെ വയലിന് വേലികളില്ല
എന്‍ ധനത്തിന്നളവില്ല
എന്റെ വീടിനു ചുമരുകളില്ല...അഹാഹാ...ഓഹോഹോ.... .
വിശാല നീലാകാശം എന്റെ
വീടിനു മേലെ മേലാപ്പ് (2)
ഭൂമിയാകും തറയുടെ മേലെ
ശ്യാമ മരതക പട്ടുവിരിപ്പ്
(എന്റെ വീടിനു)
പൂക്കളും ഉടുക്കളും വിളയും വയലില്‍
പുത്തന്‍ മേഘങ്ങള്‍ നനയ്ക്കുന്നു (2)
മാരിവില്ലുകള്‍ വരമ്പുകളാകും
മഴയും വെയിലും .. കൊയ്ത്തും മെതിയും
എന്റെ വീടിനു
മുറ്റി വളരുമെന്‍ സ്വത്തിനു പാരില്‍
കെട്ടും പൂട്ടും വേണ്ടല്ലോ...വേണ്ടല്ലോ (2)
സ്വപ്നങ്ങളെന്‍ സമ്പാദ്യം - അവ
സ്വര്ഗത്തിന് ബാങ്കില്‍ കിടക്കുന്നു
കാല ശേഷമെന്‍ വില്‍പ്പത്രം തുറന്നാല്‍
മാലോകര്‍ക്കെല്ലാം....അവകാശം....