ഓം ഹ്രീം ഹ്രാം ഹ്രും അഘോരായ നമഃ
ഓം ഹ്രീം ഹ്രാം ഹ്രും ദംഷ്ട്രകരാളായ നമഃ
ഐം..ക്ലീം..ഹ്രീം..ഹ്രാം..ഉഗ്രതാരായ നമഃ
ക്ലീം ഹ്രാം ഹ്രും ക്ലാം അഗ്നിജിഹ്വായ നമഃ
(ഓം ഹ്രീം.......)
കരികൊണ്ടൽ നിറമാർന്ന രക്തേശ്വരാ
കരാളമൂർത്തിയാം അഗ്നിരൂപാ
കരിമൂർത്തേ കനൽമിഴി തുറന്നാലും
നമാമി നമാമി നമാമി
(കരികൊണ്ടല്‍ നിറമാര്‍ന്ന.....)
അന്തരാത്മാവിലൊരു മോഹനാഗം
ആയിരം ഫണം വിരിച്ചുയരുമ്പോൾ
ഇരുളിന്റെ തേര്‍വാഴ്ച താണ്ഡവം തുടരുമീ
കന്മതിൽക്കെട്ടുകൾക്കുള്ളിൽ
അസ്ഥി ധരിച്ചാടും അവിടുത്തെ തിരുമുൻപിൽ
ഉഗ്രതപസ്സുമായ് നില്പൂ
എനിക്കായ് നിത്യയൌവ്വനം നീ നൽകൂ
നിത്യയൌവ്വനം നീ നല്‍കൂ....
(കരികൊണ്ടല്‍ നിറമാര്‍ന്ന.....)
കല്മണ്ഡപത്തിലെ നിഴലുകളായിരം
വേതാളനൃത്തങ്ങളാടുമ്പോള്
കരിങ്കല്ച്ചുമരിലെ നഗ്നശിലകള്ക്ക്
ജീവന് തുടിയ്ക്കുമീ നിശയില്‍
ദണ്ഡു ധരിച്ചാടും അവിടുത്തെ തിരുമുന്പില്
തുള്ളിയുറഞ്ഞു ഞാന്‍ നില്പൂ
എനിക്കായ് നിത്യയൌവ്വനം നീ നൽകൂ
നിത്യയൌവ്വനം നീ നല്‍കൂ....
ഓം ഹ്രീം ഹ്രാം ഹ്രും ഭൂതയോദ്ധായ നമഃ
ക്ലീം ഹ്രീം ഹ്രാം ഹ്രും ഹീനഹീനായ നമഃ
ക്ലീം ഹ്രാം ഹ്രൂം ക്ലാം ഉഗ്രതാരായ നമഃ
ഓം ഹ്രീം ഹ്രാം ഹ്രും അഗ്നിജിഹ്വായ നമഃ