എഴാം ഉദയത്തില്‍ ഓമല്ലൂര്‍ക്കാവില്‍
ഏഴിലക്കുറി ചാര്‍ത്തി നിന്നവളേ
നിന്റെ പവിഴാധരത്തില്‍ പതിവായ് തുളുമ്പും
പഞ്ചാക്ഷരീമന്ത്രം പിണങ്ങീ (എഴാം..)
പൂക്കില ഞൊറിവച്ച പട്ടുടയാടയില്‍
പൂക്കൈത നിറമുള്ള ചന്ദനമേനിയില്
വരമഞ്ഞള്ക്കുറിയില്, മണിക്കാതിലയില്
തമ്പുരാട്ടീ ഞാന്‍ എന്നെ മറന്നുപോയ്
ഉണര്‍ന്നാട്ടെ ഒന്നു നുകര്‍ന്നോട്ടെ
മോഹം.. തീരാത്ത മോഹം (എഴാം..)
കനകത്തളികയില്‍ അഷ്ടമംഗല്യവും
വെള്ളോട്ടുകിണ്ടിയും അര്ഘ്യപൂജാതിയും (കനക...)
മച്ചകത്തളത്തില്, ചന്ദനക്കട്ടിലില്‍
തമ്പുരാട്ടീ പുഷ്പമഞ്ചമൊരുക്കാമോ?
അലിഞ്ഞോട്ടേ ? നിന്നില്‍ ലയിച്ചോട്ടെ ?
ദാഹം.. വല്ലാത്ത ദാഹം (എഴാം..)