തേവിമലക്കാറ്റേ തെച്ചിമലക്കാറ്റേ
തേനരുവിക്കരയിലെ തെമ്മാടിക്കാറ്റേ
തേരുകാണാറുണ്ടോ തേവരെക്കാണാറുണ്ടോ
തന താനിനിന്ന താനിന്നാനി
താനിനിന്ന താനിനാനി താനിനോ താനിന്നാനിനോ
ആയിരം കൊലുസിട്ടാലോല നൃത്തമാടി
ആര്യങ്കാവീന്നു നീ പോന്നപ്പോള്‍
സ്വപ്നവര്‍ണ്ണ ഹംസത്തേരിലെന്റെ തോഴന്റെ
സ്വപ്തസ്വരാലാപനം കേട്ടോ
നീയെന്റെ സങ്കല്പ കാമുകനെ കണ്ടോ കണ്ടോ
തന താനിനിന്ന താനിന്നാനി
താനിനിന്ന താനിനാനി താനിനോ താനിന്നാനിനോ
ഭൂതത്താന്‍ പാറക്കപ്പുറത്തരുവിയില്
നീന്തിക്കുളിക്കാന്‍ നീ പോയപ്പോള്‍
ഊരുചുറ്റി നടക്കുമെന് കാമദേവന്റെ
വാരൊളിപ്പൂമുഖം കണ്ടോ
നീയെന്റെ വാസന്തസേനനെ കണ്ടോ കണ്ടൊ
തന താനിനിന്ന താനിന്നാനി
താനിനിന്ന താനിനാനി താനിനോ താനിന്നാനിനോ