ലാല്ലല്ലല ലാല്ലാലല....
ആറാം വാവിലെ ചന്ദ്രികയോ?
ആഹാ... ആഹാ...
അരയന്ന കമ്മലണിഞ്ഞവളോ?
ആഹാ.. ആഹാ..
എന്റെ സ്വപ്നോപഹാരത്തിനെത്തിയ
ഏദനിലെ ആദ്യ സുന്ദരിയോ?
ഏഴാം സ്വര്‍ഗ്ഗ നന്ദിനിയോ?
ആയിരമുഷസ്സുകള്‍... ഒന്നിച്ചു നിന്നുടെ
ആയിരമുഷസ്സുകള്‍ ഒന്നിച്ചു നിന്നുടെ
മായാ മുഖത്തുദിക്കുന്നു
കണ്ണെഴുത്തും പൂവോ കാര്ത്തികത്താരമോ
കണ്മണി നിന് കണ്ണില്‍ വിടര്‍ന്നു -നീ
പുഷ്പമംഗലയായ് മാറുന്നു.. മാറുന്നു
കളഹംസപ്പീലിതന്... ഇഴയാല് നെയ്തതോ..
കളഹംസപ്പീലിതന് ഇഴയാല് നെയ്തതോ
വരവര്‍ണ്ണിനി നിന്റെ ഉടുപുടവ
അഞ്ജനമയിലിനെ കാണാതെടുത്തതോ
അഭിരാമീ നിന്റെ വാര്‍കൂന്തല്‍
നീ പുളകമംഗലയായ് തീരുന്നു.. .തീരുന്നു