(സ്ത്രീ) മനസ്സിനുള്ളില്‍ മയങ്ങിനില്ക്കും വെളുത്തവാവേ
എന്നെ വിളിച്ചുണര്‍ത്താന്‍ വിരുന്നുകാരായി വരുന്നതാരോ
കണിമലരോ കളമൊഴിയോ
കസവണിയും കനവുകളോ മഴയുടെ മണിവിരലോ
ഒരു ചന്ദനഗന്ധിയില് ഇന്നലെ മുത്തിയ മാനത്തേ കാറ്റോ
വനചന്ദ്രിക മൂളിയ തൂമഞ്ഞിന്‍ പാട്ടോ
(കോ) സോനാ സോനാ സോനാ സോനാവോ
സോജാവോ സോജാവോ
(സ്ത്രീ) മനസ്സിനുള്ളില്‍ മയങ്ങിനില്ക്കും വെളുത്തവാവേ
എന്നെ വിളിച്ചുണര്‍ത്താന്‍ വിരുന്നുകാരായി വരുന്നതാരോ
(പു) ആരും കൊതിക്കും നിന്റെ മാറില്‍ മയങ്ങും മൊട്ടില്‍
മായച്ചുണ്ടാല് മെല്ലെ മുത്തും പീലിത്തെന്നല്‍
(സ്ത്രീ) ഈണം തുളുമ്പും നിന്റെ പാട്ടില്‍ പതുങ്ങിച്ചെന്നീ
മേഘക്കയ്യാല് താളം കൊട്ടും മിന്നാമിന്നല്
(പു) ഞാനൊരു പുഴയായി പൂവിടുമഴകാല്
പ്രണയപരാഗം പെയ്യുമ്പോള്‍
(സ്ത്രീ) കൂട്ടിലടച്ച കുയില്ക്കിളിയായു് നീ കൊഞ്ചിക്കുഴയുമ്പോള്‍
കുന്നിനു മേലേ ഉദിച്ചുയരുന്നൊരു തിങ്കള്ക്കലയായു് ഞാന്‍
(കോ) സോനാ സോനാ സോനാ സോനാവോ
സോജാവോ സോജാവോ
(പു) മനസ്സിനുള്ളില്‍ മയങ്ങിനില്ക്കും വെളുത്തവാവേ
നിന്നെ വിളിച്ചുണര്‍ത്താന്‍ വിരുന്നുകാരായി വരുന്നതാരോ
(പു) ദൂരെ വെണ്മേഘപ്പാടം പൊന്നില്‍ കുളിക്കും രാവില്‍
താനെ മിന്നും താരാജാലം വാരിച്ചൂടാം
(സ്ത്രീ) മെല്ലെ കിനാവും കണ്ടു നെഞ്ചില്‍ നിലാവും തൊട്ടു
ഞാലിപ്പൂവന്വാഴക്കൂമ്പായി നില്ക്കുന്നു ഞാന്‍
(പു) താമരമലരേ താരിളംകുളിരേ
ആയിരമിതളായി നീ വിരിയൂ
(സ്ത്രീ) പിന്നെയും എന്റെ കിനാവിലുണര്ന്നതു് പിച്ചമകമൊട്ടുകളോ
കണ്ണിലുറങ്ങിയുണര്ന്നു് പറന്നതു് കാണാപ്പറവകളോ
(കോ) സോനാ സോനാ സോനാ സോനാവോ
സോജാവോ സോജാവോ
(സ്ത്രീ) മനസ്സിനുള്ളില്‍ മയങ്ങിനില്ക്കും വെളുത്തവാവേ
എന്നെ വിളിച്ചുണര്‍ത്താന്‍ വിരുന്നുകാരായി വരുന്നതാരോ
(പു) കണിമലരോ
(സ്ത്രീ) കളമൊഴിയോ
(പു) കസവണിയും
(സ്ത്രീ) കനവുകളോ
(പു) മഴയുടെ മണിവിരലോ
(സ്ത്രീ) ഒരു ചന്ദനഗന്ധിയില് ഇന്നലെ മുത്തിയ മാനത്തേ കാറ്റോ
വനചന്ദ്രിക മൂളിയ തൂമഞ്ഞിന്‍ പാട്ടോ
(ഗ്രൂ) സോനാ സോനാ സോനാ സോനാവോ
സോജാവോ സോജാവോ
സോനാ സോനാ സോനാ സോനാവോ
സോജാവോ സോജാവോ