എന്നും പലവിധ തലവലി പിടിവലി
ഓരോ തിരിമറി മറിതിരി എരിപൊരി
ബഡ്ജറ്റുകള്‍ അഡ്ജസ്റ്റുകളാക്രാന്തം...
തട്ടിത്തടയിടുമടവുകള് തരികിട
വട്ടച്ചിലവിനു ചില ചെറു നടപടി
പോഷായാല് ക്യാഷെല്ലാം പോക്കാണേ...
കാലം പങ്കിലകാലം...
പല കണക്കുകൂട്ടണ കാലം...
വഴിവെട്ടാനൊരുമ്പെട്ടാലതു പാടാണേ...
ഓ തെയ്തക തെയ്തക തെയ്തക
തെയ്തക തെയ്തക തെയ്തക തെയ്...
(എന്നും പലവിധ....)
മയക്കത്തിലായാലും തിടുക്കത്തിലായാലും
വിരിഞ്ഞാടിനില്ക്കുന്നു സ്വയംനെയ്ത സ്വപ്നങ്ങള്‍
കനല് വെന്തതായാലും കടംകൊണ്ടതായാലും
ചിരിത്തൂവല്‍ വീശുന്നു കിനാവിന്റെ ജാലങ്ങള്‍
മിന്നിമാഞ്ഞൊരീ മോഹത്തിന്
മധുരനൊമ്പരപ്പക്ഷികളോ....
മനസ്സിലുയരുമീസൂര്യദീപമായ്...ഹേയ്...
(മിന്നിമാഞ്ഞൊരീ....)
ഈ ബഡ്ജറ്റിനി അഡ്ജസ്റ്റിനു പാടാണേ...
ഇനി പോഷായാല് ക്യാഷെല്ലാം പോക്കാണേ...
ഓ തെയ്തക തെയ്തക തെയ്തക
തെയ്തക തെയ്തക തെയ്തക തെയ്...
(എന്നും പലവിധ....)
മനസ്സിന്റെ രാക്കോണില്‍ മിനുങ്ങുന്ന മോഹങ്ങള്‍
നിറംമങ്ങി നില്ക്കുമ്പോള് വിളിക്കുന്നതാരാണു്...
ഉഷസ്സിന്റെ പൂമൊട്ടില്‍ എഴുതുന്ന വര്‍ണ്ണങ്ങള്‍
ഇതള്‍ വാടി വീഴുമ്പോള്‍ തലോടുന്നതെന്താണു്
കുളിരണിഞ്ഞൊരീ ചില്ലകളില്‍
മഞ്ഞുനൂലിനാല് തഴുകീടാം...
മായയാകുമീ ലോകവീഥിയില്‍...ഹേയ്...
(കുളിരണിഞ്ഞൊരീ....)
ഈ ബഡ്ജറ്റിനി അഡ്ജസ്റ്റിനു പാടാണേ...
ഇനി പോഷായാല് ക്യാഷെല്ലാം പോക്കാണേ...
ഓ തെയ്തക തെയ്തക തെയ്തക
തെയ്തക തെയ്തക തെയ്തക തെയ്...
(എന്നും പലവിധ....)