പ്രിയനായ് പാടും വല്ലകി
അതിലെന്‍ പ്രാണന്റെ പല്ലവി
ഒരു വരമേകീ വന്നു നീ ..
തൂകും രാഗമാധുരി
തൂകും രാഗമാധുരി...
(പ്രിയനായ് ...)
ആദ്യത്തെ ഋതുഭംഗിയില്‍
വിടരും എന്‍ അഭിലാഷമേ ..(2)
ചിറകു തന്നു നീ ഉയരം കാണുവാന്‍
കുളിരു തന്നു നീ പുളകം ചൂടുവാന്‍ (2)
അനഘ ജീവിതതന്ത്രിയില്‍
അമൃതസംഗീതമായ്
എന്നുമീവിധം പുല്കുവാന്
എന്നില്‍ മോഹമോഹമായ് ..
പ്രിയനായ് പാടും വല്ലകി
ആത്മാവിന് ഇതൾക്കുമ്പിളില്‍
മധുപെയ്യും സായൂജ്യമേ (2)
സ്മൃതികള്‍ തന്നു നീ
മധുരം നുള്ളുവാന്‍
ഹൃദയം തന്നു നീ
ചിരിയില്‍ മുങ്ങുവാന്‍ (2)
സുകൃത സുരഭില വാടിയില്‍
മദനമന്ദാരമായ്
നിത്യലാളനമേല്ക്കുവാന്
എന്നില്‍ മോഹമോഹമായ് ..
(പ്രിയനായ് പാടും..)