(പു) പ്രായം യൗവ്വനം അതു പേറും തേന്‍കുടം (2)
എന്നില്‍ മേവും സ്വപ്നമേ എന്‍ വിണ്ണിന് ബിംബമേ (2)
എന്നും നീയെന്‍ കൂട്ടാകുവാന്‍
നെഞ്ചില്‍ തൂവല്‍ കൂടും കൂട്ടി കാക്കുന്നു ഞാന്‍
(സ്ത്രീ) പ്രായം യൗവ്വനം അതു പേറും തേന്‍കുടം (2)
(പു) എന്‍ കരം നിന് ദേഹം പൊതിയുമ്പോള്‍ ഒരു നാണം കണ്ടു ഞാന്‍ (2)
(സ്ത്രീ) ജനകം പാടുന്നു ഇണകള്‍ കേള്‍ക്കുന്നു പ്രണയതീരങ്ങളില്‍
മിഴികള്‍ പായുന്നു കഥകള്‍ മാറുന്നു ഹൃദയ നാദങ്ങളാല്‍
(പു) സാന്ധ്യ നിഴല്‍ വിരിയില്‍ സ്വര്ണ്ണമലര് വിരിയില്‍
ഇതാ ഇതാ എന്‍ രാഗാഞ്ജലി
എന്നില്‍ നിന്നും നിന്നില്‍ ചാര്‍ത്തും പ്രേമാഞ്ജലി
(സ്ത്രീ) പ്രായം യൗവ്വനം അതു പേറും തേന്‍കുടം
(സ്ത്രീ) എന്നെ നീ മാറോടു ചേര്‍ക്കുമ്പോള്‍ ഒരു പുണ്യം കൊണ്ടു ഞാന്‍ (2)
(പു) അളകള്‍ ഏറുന്നു വളകള്‍ വിക്കുന്നു അഴകിന്നോരങ്ങളില്
തരള ചിത്തങ്ങള്‍ എഴുകി നില്ക്കുന്നു മധുര ഗന്ധങ്ങളില്‍
(സ്ത്രീ) സാന്ദ്രനീലിമയില്‍ ആദ്യ നിര്‍വൃതിയില്‍
ഇതാ ഇതാ എന്‍ സ്വേഹാഞ്ജലി
എന്നില്‍ നിന്നും നിന്നില്‍ ചാര്‍ത്തും വര്‍ണ്ണാഞ്ജലി
(പു) പ്രായം യൗവ്വനം അതു പേറും തേന്‍കുടം (2)
(സ്ത്രീ) എന്നില്‍ മേവും സ്വപ്നമേ എന്‍ വിണ്ണിന് ബിംബമേ (2)
എന്നും നീയെന്‍ കൂട്ടാകുവാന്‍
നെഞ്ചില്‍ തൂവല്‍ കൂടും കൂട്ടി കാക്കുന്നു ഞാന്‍
(ഡു) പ്രായം യൗവ്വനം അതു പേറും തേന്‍കുടം (2)
ലാ...