വരൂ വരൂ പനിനീരു തരൂ
കുളിര്‍മാല തരൂ...
വരൂ വരൂ ഹൃദയം പകരൂ
മധുരം നുകരൂ...
(വരൂ...)
തുള്ളിയ്ക്കൊരുകുടം തുള്ളും മലര്‍ത്തടം
തൂവിത്തുളുമ്പുന്ന തേന്‍കുടം
വിണ്ണില്‍ വസന്തമാടും മണ്ണില്‍
മനോഹരീ നിന്‍ നെഞ്ചില്‍
വിതുമ്പിടുന്നു യൗവ്വനം
(വരൂ...)
കണ്ണില്‍ മയക്കമോ മാറില്‍ കലക്കമോ
കാറ്റില്‍ വിറയ്ക്കുന്ന പൂവു നീ
മണ്ണില്‍ നനഞ്ഞു നില്‍ക്കും നിന്നില്‍
മനോഹരീ എന്നുള്ളില്‍
ഉണര്‍ന്നിടുന്നു മന്മഥന്‍
(വരൂ...)